നമ്മളെല്ലാവരും തന്നെ വീടുകളിൽ ചെടികൾ വളർത്താൻ ഇഷ്ട്ടപെടുന്ന ആളുകളായിരിക്കും. ഇതുകൂടാതെ അടുക്കളത്തോട്ടങ്ങളും മിക്ക ആളുകൾക്കും ഉണ്ടായിരിക്കും. ഇത്തരം ആളുകൾക്ക് ഏറെ സഹായകരമാകുന്ന ഒരു വിവരമാണ് ഇവിടെ പങ്കുവെക്കുന്നത്.
സ്ഥലമോ, മണ്ണോ ആവശ്യമില്ലാതെ തന്നെ വിത്തുകൾ എങ്ങനെ മുളപ്പിച്ചെടുക്കാം എന്ന് നമുക്ക് ഇവിടെ പരിശോധിക്കാം. ഇതിനായി ആദ്യം വിത്തുകൾ അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാനായി ശ്രദ്ധിക്കണം. ശേഷം ഇത് ഒന്ന് രണ്ടു വട്ടം നല്ലതുപോലെ വെള്ളത്തിൽ കഴുകി എടുക്കുക. ഇനി നമുക്ക് ആവശ്യം ഒരു വലിയ ട്രെ ആണ്. അതിൽ ഏകദേശം പകുതി വരെ വെള്ളം ഒഴിക്കുക. ശേഷം അതിനുമുകളിൽ ഒരു ദ്വാരമുള്ള ട്രേ കൂടി ഫിക്സ് ചെയ്യാൻ ശ്രദ്ധിക്കുക. ശേഷം ദ്വാരങ്ങൾ ഉള്ള ട്രെയിൽ കുറച്ച് ടിഷ്യൂ പേപ്പറുകൾ ഫിക്സ് ചെയ്തു വയ്ക്കണം. ഇതിലേക്ക് വിത്തുകൾ ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിവയ്ക്കാൻ ശ്രദ്ധിക്കണം. ഒരു രണ്ടുദിവസം കഴിയുമ്പോഴേക്കും ഇതിൽ മുളകൾ വരുന്നതായിരിക്കും. ഏകദേശം 6 തൊട്ട് 9 ദിവസത്തിനുള്ളിൽ ഇവയ്ക്ക് ചെറിയ വേരുകളും വന്നിട്ടുണ്ടാകും. കൂടാതെ ഇലകളും തണ്ടും അല്പം കൂടി വലുതായിട്ടുണ്ടായിരിക്കും. ഇനി നിങ്ങൾക്ക് ഈ മുളകൾ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് വിശദമായി പറയുന്നുണ്ട്.
