ഇനി വീട്ടിലും ഇഞ്ചി വിളവെടുക്കാം..!! ഇതാ ഇഞ്ചി നടാൻ ഫലപ്രദമായ മാർഗം..!!

ഇഞ്ചി എല്ലാ വീട്ടിലും ആവശ്യമുള്ള വസ്തുവാണ്. വീട്ടിലേക്ക് ആവശ്യമുള്ള ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്താൽ അത് വളരെ നന്നായിരിക്കും. ഇഞ്ചി ഗ്രോ ബാഗിലും മണ്ണിലും നമുക്ക് നടാവുന്നതാണ്.

ഇതിനുവേണ്ടി മണ്ണ് ഒരുക്കുന്നത് വളരെ എളുപ്പമാണ്. ഇഞ്ചി വളർത്തുന്നതിന് ആവശ്യമായ മണ്ണ് ഒരുക്കുന്നതിന് നമുക്ക് ആവശ്യമുള്ളത് ആട്ടിൻ കാഷ്ടവും ചാരവുമാണ്. മണ്ണിൽ ആണ് ഇഞ്ചി നടുന്നതെങ്കിൽ ആദ്യം ഒരു തടം എടുക്കുക. അതിനുശേഷം ഇതിന്റെ നടുഭാഗം നന്നായി കിളച്ചെടുക്കുക. ഇതിൽ ആട്ടിൻ കഷ്ടവും ചാരവും മിക്സ് ചെയ്തത് ചേർത്തു കൊടുക്കുക. ഒരു കട ഇഞ്ചിക്ക് ചാരവും ആട്ടിൻ കഷ്ടവും ഒരു കപ്പ് വീതം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇനി ഇതിന് നടുവിൽ കൈകൊണ്ട് ഒരു കുഴിയെടുത്ത് ഇതിൽ ഇഞ്ചിയുടെ മുള വരുന്ന ഭാഗം മുകളിൽ വരുന്ന രീതിയിൽ കുഴിച്ചു വെക്കുക. ഇനി ഇതിനും മുകളിൽ കരിയിലകൾ വിതറി കൊടുക്കാവുന്നതാണ്. ഇനി ഇത് നന്നായി നനക്കണം. വർഷത്തിൽ മൂന്നുതവണയാണ് ഇഞ്ചി നടാൻ പറ്റുന്നത്. ഇനി എല്ലാവർക്കും ഇഞ്ചി തങ്ങളുടെ വീട്ടിൽ തന്നെ നടാൻ സാധിക്കും. കൂടുതൽ വിശേഷങ്ങൾ അറിയുന്നതിന് മുഴുവനായി കാണുക.

Malayalam News Express