ഇനി വീട്ടിലെ മാവ് മാങ്ങ കൊണ്ട് നിറയും! ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി

കേരളത്തിൽ മിക്ക ആളുകളുടെയും വീടുകളിൽ പല ഫലവൃക്ഷങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ തന്നെ മലയാളികൾക്ക് ഒട്ടേറെ പ്രിയപ്പെട്ട ഒരു വിഭവമാണ് മാങ്ങ. പലതരത്തിലുള്ള മാവുകൾ നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കും. ഇന്ന് മാങ്ങയുടെ ഉൽപാദനം കുറഞ്ഞതിനാൽ കടകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിഷാംശമുള്ള മാങ്ങകൾ നമ്മൾ വാങ്ങാൻ നിർബന്ധിതരാകും. എന്നാൽ വിഷാംശമുള്ള വസ്തുക്കൾ വാങ്ങി കഴിക്കുന്നത് വളരെ അധികം ദോഷമാണ് ഉണ്ടാക്കുക. മാങ്ങാ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിച്ചാൽ ഇതാണ് ഏറ്റവും ഉത്തമം. വീട്ടിൽ മാവ് ഉണ്ടായിട്ടും ഇത് പൂവിടാതെ നിൽക്കുന്നതാണ് നമ്മൾ എപ്പോഴും കാണാറുള്ളത്.

ഇനിയെത്ര പൂവിടാത്ത മാവും പൂവിടുന്നതിന് ഈ കാര്യങ്ങൾ ചെയ്താൽ മതി. സാധാരണ നവംബർ-ഡിസംബർ മാസങ്ങളിലാണ് മാവ് പൂവിടാറുള്ളത്. അതിനാൽ തന്നെ മാവു നല്ല രീതിയിൽ പൂവിടുന്നതിന് വേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി പണ്ടത്തെ കാലങ്ങളിൽ മാവിന്റെ ചുവട്ടിൽ കരിയില ഇട്ട് പുക കൊള്ളിച്ച് പൂവിടുവിക്കുന്ന രീതി ഉണ്ട്. ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. ചൂട് ഒരുപാട് വരാതെ പുക മാവിന്റെ ഇലകളിലേക്കും തണ്ടിലേക്കും എത്താവുന്ന രീതിയിൽ താഴെ ഭാഗത്തു പുക ഇടുക.

കൂടാതെ മാവിന് ആവശ്യം വേണ്ട ഒന്നുതന്നെയാണ് വെള്ളം. എന്നാൽ എപ്പോഴും മാവിന് വെള്ളം നൽകേണ്ട ആവശ്യമില്ല. നവംബർ ഡിസംബർ മാസങ്ങളിൽ വെള്ളം ഒഴിക്കരുത്. എന്നാൽ പൂവിട്ട ശേഷം വെള്ളം ഒഴിക്കേണ്ടതാണ്. പൊട്ടാസ്യം അടങ്ങിയ വളങ്ങൾ കൃത്യമായ ഇടവേളകളിൽ നൽകേണ്ടതാണ്. ഇങ്ങനെയെല്ലാം പരിചരിച്ചാൽ മാത്രമേ മാവ് പൂവിടുകയും കായ്ക്കുകയും ഉള്ളൂ. മാവിന്റെ പ്രചരണത്തിനുള്ള കൂടുതൽ അറിവുകൾ മനസിലാക്കുക.

Malayalam News Express