ജലം അമൂല്യമാണ് അത് പാഴാക്കരുത്. എന്നാൽ മിക്ക സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരു പ്രവണതയാണ് ജലത്തിന്റെ അധിക ഉപയോഗം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി ജലദൗർലഭ്യം നേരിടുന്നത്. കേരളത്തിൽ പൊതുവെ മിശ്ര കാലാവസ്ഥ ആയതുകൊണ്ടുതന്നെ ആറുമാസം തണുപ്പും ആറുമാസം ചൂടുമാണ്. ഇപ്പോൾ കാലാവസ്ഥാവ്യതിയാനങ്ങൾ ഉണ്ടെങ്കിലും മിക്കവാറും മഴ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അത്രമാത്രം ജലദൗർലഭ്യം കേരളം നേരിടുന്നില്ല.
എന്നാൽ മോട്ടോർ സൗകര്യം വന്നതോടുകൂടി ആളുകളുടെ ജീവിത നിലവാരം ഉയർന്നു വരാൻ സാധിച്ചു. പണ്ട് കാലത്ത് കുടങ്ങളിൽ മറ്റുമായി,ദൂരസ്ഥലങ്ങളിൽ നിന്നും കുഴൽ കിണറുകളിൽ നിന്നും തലച്ചുമടായി കോരി കൊണ്ടുവന്നായിരുന്നു വെള്ളം ഉപയോഗിച്ചത്. എന്നാൽ മോട്ടോർ വന്നതോടുകൂടി അതിനൊരു പരിഹാരമായി. പക്ഷേ വീടുകളിൽ മോട്ടോർ ഇട്ടാൽ പലരും അത് കറക്റ്റ് സമയത്ത് ഓഫ് ചെയ്യാൻ മറക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ വെള്ളം നിറഞ്ഞു പോകുന്നത് ഒഴിവാക്കുന്നതിനു വേണ്ടി, ഈ മോട്ടോർ ടാങ്കുകളിൽ ഒരു അലാറം ഫിറ്റ് ചെയ്താൽ വെള്ളം പാഴാകുന്നത് ഒഴിവാക്കാം.
വാട്ടർ ടാങ്കിനുള്ളിൽ അലാറം സെറ്റ് ചെയ്യുന്ന രീതിയാണ് ഇത്. ഇതിനു വെറും 40 രൂപയുടെ മുതൽമുടക്ക് ആകുന്നുള്ളൂ. ഒരു സോപ്പുപെട്ടി, നയൻ വോൾട്ട് ബാറ്ററി, കുറച്ചു വയർ ബസർ തുടങ്ങിയവ ഉണ്ടായാൽ ഈസിയായി നമുക്ക് അലാറം ഉണ്ടാക്കിയെടുക്കാം. ആദ്യം ബസറിൽ വയർ ചേർത്ത് നീളം കൂട്ടേണ്ടതുണ്ട്. അതിനുശേഷം സോപ്പുപെട്ടി എടുക്കുക. സോപ്പുപെട്ടി ഓൾറെഡി ഹോൾ ഉള്ളതാണെങ്കിൽ കൂടുതൽ നല്ലതാണ്. ഈ ഹോളിലൂടെ വയർ ഇട്ട് വെളിയിൽ എടുക്കാം. ഉള്ളിൽ ബാറ്ററി കേറ്റി ബസറിന്റെയും ബാറ്ററിയുടേയും റെഡ് വയറുകൾ ജോയിൻ ചെയ്യണം. സോൾഡറിങ് അയൺ ഉപയോഗിച്ച് ഇത് നമുക്ക് ജോയിൻ ചെയ്യാം.അത് ഇല്ലാത്ത ആളുകൾ രണ്ടു വയറും കൂട്ടിപ്പിടിച്ച് ഇൻസുലേഷൻ ടേപ്പ് ചെയ്താലും മതി.
രണ്ടു വയറും കണക്റ്റ് ചെയ്യണം.ബ്ലാക്ക് വയർ ഒരിക്കലും കണക്ട് ചെയ്യരുത്. വയർ ചുറ്റിയ ശേഷം ഗ്ലു ഗൺ ഉപയോഗിച്ച് ബാറ്ററി ഒട്ടിച്ചു വെക്കാം. അത്യാവശ്യത്തിന് നീളമുള്ള വയർ എടുത്ത് സോപ്പുപെട്ടിയുടെ ഹോളിലൂടെ വയറു ഉള്ളിലൂടെ കേറ്റി ഇടാം. ഇത് ബാറ്ററിയുടേയും ബസറിന്റെയും ബ്ലാക്ക് ഹോളും ആയി കണക്ട് ചെയ്യണം. മുമ്പ് ചെയ്ത പോലെ സോൾഡറിങ് അയെൺ ഉപയോഗിച്ചോ സെല്ലോ ടേപ്പ് ഉപയോഗിച്ച് കണക്ട് ചെയ്യാവുന്നതാണ്. ഇത് കഴിഞ്ഞാൽ സോപ്പുപൊടി അടച്ചു വെക്ക വുന്നതാണ്.
ഇനി പിവിസി പൈപ്പ് എടുത്ത് അതിൽ സോൾഡറിങ് അയൺ ചെയ്ത് കൊണ്ട് രണ്ട് ഹോൾ ഇടുക. അതില്ലാത്തവർ കൂർത്ത് രൂപത്തിൽ ഉള്ള കത്തിയോ മറ്റോ എന്തെങ്കിലും ഉപയോഗിച്ച് രണ്ട് ഹോൾ ഇട്ടാലും മതി. ഹോളിലൂടെ 2 വയറും കേറ്റി അതിനുശേഷം രണ്ടു മുള്ളാണി എടുത്തു ഘടിപ്പിക്കുക. മുള്ളാണിക്ക് പകരം മൊട്ടുസൂചി ഉപയോഗിക്കാവുന്നതാണ്. സോൾഡറിങ് അയൺ ചെയ്യുക.ബസറിനെ വയർ വലുത് എടുക്കണം കാരണം. പ്ലഗ് ഉള്ള സ്ഥലത്ത് റൂമുകളിൽ എത്തുന്ന വരെയുള്ള വലുപ്പം വേണ്ടതുണ്ട്. പിവി സി പൈപ്പ് വെള്ളത്തിന് മുകൾഭാഗത്തു വെച്ചാൽ വെള്ളം നിറയാൻ ആകുമ്പോൾ അലാറം ഓൺ ആകുന്നതാണ്. അതുവഴി മോട്ടോർ നിറയുന്നത് നമുക്ക് അറിയാൻ സാധിക്കും. വെള്ളം പാഴായി പോകുകയുമില്ല.
