ഇനി വീട്ടിലെ സ്വിച്ച് ബോർഡ് ഈസിയായി ക്ലീൻ ചെയ്യാം..!! ഇങ്ങനെ ചെയ്താൽ മതി..!!

അടുക്കളകളിൽ മിക്കവാറും സ്വിച്ച് ബോർഡുകൾ ഉണ്ടായിരിക്കും. മറ്റൊരു മുറികളിലെ സ്വിച്ച് ബോർഡുകളിൽ നിന്നും വ്യത്യസ്തമായി അടുക്കളയിലെ സ്വിച്ച് ബോർഡുകളിൽ കൂടുതലായി എണ്ണമെഴുക്കും കറകളും ഉണ്ടായിരിക്കും. അടുക്കളയിൽ പാചകം ചെയ്യുന്ന സമയത്ത് സ്വിച്ച് ബോർഡുകൾ ഉപയോഗിക്കുന്നതിനാലാണ് ഇങ്ങനെ കറകളും പാടുകളും സ്വിച്ചുകളിൽ വരുന്നത്. ഇത് മിക്കപ്പോഴും അടുക്കളയ്ക്ക് ഒരു ഭംഗി കുറവാണ് സൃഷ്ടിക്കുന്നത്. ദിവസേനയുള്ള പാചകം ചെയ്യുന്നതിലൂടെ ഈ കറകൾ കൂടി വരുന്നതാണ്.

നമ്മൾ അടുക്കളയും പരിസരവും വൃത്തിയാക്കുമെങ്കിലും പലപ്പോഴും ഇത്തരം സ്വിച്ച് ബോർഡുകൾ വൃത്തിയാക്കാൻ നമ്മൾ വിട്ടു പോകാറുണ്ട്. അതിനാൽ തന്നെ ഇവ ഒരുപാട് നാളുകൾക്കു ശേഷം വൃത്തിയാക്കാൻ ശ്രമിച്ചാൽ എത്ര തന്നെ ശ്രമിച്ചാലും ഇത് പോകണമെന്നില്ല. നമ്മുടെ സമയവും അധ്വാനവും പാഴാകും എന്നത് മിച്ചം. എന്നാൽ ഈ പ്രശ്നത്തിന് നമ്മുടെ അടുക്കളയിൽ തന്നെ വളരെ ഫലപ്രദമായ രീതിയിൽ പരിഹാരമാർഗം ഉണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഇവിടെ എടുക്കുന്നത് വിനഗർ ആണ്.

നമ്മൾ ഭക്ഷണം പാകം ചെയ്യുന്നതിനും പലതരത്തിലുള്ള വൃത്തിയാക്കലുകൾക്കും ഉപയോഗിക്കുന്ന ഒന്നാണ് വിനഗർ. ഇത് അല്പം എടുത്തു ഇതിൽ ഒരു നുള്ള് ബേക്കിംഗ് സോഡ ചേർക്കുക. ഇപ്പോൾ ഇത് നന്നായി പതഞ്ഞുപൊങ്ങുന്നുണ്ടാകും. ഇത് ഒരു കോട്ടൺ തുണിയിൽ ആദ്യം മുക്കുക. അതിനുശേഷം കറകൾ പിടിച്ച സ്വിച്ച് ബോർഡുകളിൽ ഇത് തേച്ച് 5 മിനിറ്റ് നേരം വെക്കുക. അതിനുശേഷം ഒന്നുകൂടി ഇതേ തുണി ഉപയോഗിച്ച് ഈ മിശ്രിതത്തിൽ നനച്ച് തുടച്ച് കൊടുക്കുക. കാലങ്ങളായി പറ്റിപ്പിടിച്ചിരിക്കുന്ന സ്വിച്ച് ബോർഡിലെ എണ്ണ കറ വളരെ പെട്ടെന്ന് പോകുന്നത് കാണാം. ഈ ടിപ്പ് എല്ലാവർക്കും ഉപകരിക്കും.

Malayalam News Express