ഇനി വെളുത്തുള്ളി ആർക്കും എവിടെയും കൃഷി ചെയ്യാം..!! ഇങ്ങനെയൊന്ന് ചെയ്താൽ മാത്രം മതി!

നമ്മളെല്ലാവരും മിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി എന്നത്. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. നമുക്ക് എങ്ങനെയാണ് വീട്ടിൽ വെളുത്തുള്ളി വളർത്തുക എന്ന് നോക്കാം.

ഇതിനായി വെളുത്തുള്ളിയുടെ വേര് പിടിപ്പിക്കുന്നതിനുള്ള എളുപ്പമാർഗം ഇവിടെ പരിചയപ്പെടാം. ആദ്യം വെളുത്തുള്ളി എടുത്ത് അതിൻറെ മുകൾഭാഗത്തെ തൊണ്ട് മാത്രം നീക്കം ചെയ്യണം. ശേഷം നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് കുപ്പിയാണ്. പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം നീക്കം ചെയ്തതിനു ശേഷം അതിൽ വെള്ളം നിറയ്ക്കുക. ഇനി വെളുത്തുള്ളിയുടെ അതേ വായ് വട്ടത്തിൽ തന്നെ ഒരു ചെറിയ ഭാഗം കൂടി വെട്ടി എടുത്ത് വെള്ളം നിറച്ച കുപ്പിയുടെ മുകളിലായി വയ്ക്കുക. ഇതിനുമുകളിൽ വേണം നമ്മൾ വെളുത്തുള്ളി വയ്ക്കാൻ. ഇപ്പോൾ വേര് മുളക്കേണ്ട ഭാഗം വെള്ളത്തിലായി നിൽക്കുന്നതായിരിക്കും. ഇത്തരത്തിൽ കുറച്ചുദിവസം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെളുത്തുള്ളി വെക്കാൻ ശ്രദ്ധിക്കണം. അല്പനാളുകൾ കഴിയുമ്പോൾ തന്നെ ഇതിൽ വേരുകൾ വന്നു തുടങ്ങുന്നത് ആയിരിക്കും. ഏകദേശം ഒരു ആഴ്ചയോടെ തന്നെ വേരുകൾ കൂടുതൽ വളരുകയും, തളിരിലകൾ വരുകയും ചെയ്യുന്നതാണ്. ശേഷം ഇത് നമുക്ക് മാറ്റി നടേണ്ടതുണ്ട്. ഇതിനായി ഒരു ട്രേയിൽ മണ്ണ് നിറയ്ക്കുക. വളങ്ങളും കമ്പോസ്റ്റും എല്ലാം ഇതിൽ മിക്സ് ചെയ്യാനായി ശ്രദ്ധിക്കേണ്ടതുണ്ട്. ശേഷം ഓരോ വെളുത്തുള്ളിയും പിരിച്ച് ട്രെയിൽ നടാവുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയുടെ വേര് മുളപ്പിക്കാനും, വീട്ടിൽ തന്നെ വളർത്തിയെടുക്കുവാനും സാധിക്കുന്നു. എല്ലാ ആളുകളും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.

Malayalam News Express