വെള്ള വസ്ത്രങ്ങളിൽ കറ പറ്റുന്നത് എല്ലാ ആളുകൾക്കും പേടിയുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ഇനി അങ്ങനെ പേടിക്കേണ്ട. വെള്ള വസ്ത്രങ്ങളിലെ കറ വളരെ എളുപ്പത്തിൽ അകറ്റാനുള്ള ഒരു കിടിലൻ ടിപ്പ് ഇവിടെ പരിചയപ്പെടുത്താം. വെള്ള വസ്ത്രങ്ങളിൽ പേനക്കറ ആയിട്ടുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ള ഏതെങ്കിലും ഒരു പെർഫ്യൂം ഉപയോഗിച്ച് ഇത് നീക്കാവുന്നതാണ്.
കറ ആയ സ്ഥലത്ത് സ്പ്രേ ചെയ്തു കൊടുത്തതിന് ശേഷം വിരലു കൊണ്ടു തന്നെ നമുക്ക് കറ വളരെ എളുപ്പത്തിൽ ഇളക്കി കളയാൻ സാധിക്കും. ഇനി ഡ്രസ്സിൽ സ്കെച്ചിന്റെ മഷിയാണ് പറ്റിയിരിക്കുന്നത് എങ്കിൽ കളയാനായി നമുക്ക് ആവശ്യമായിട്ടുള്ളത് അല്പം വൈറ്റ് കളർ പേസ്റ്റ് ആണ്. ഇത് ഒരല്പം കറ പറ്റിയ ഭാഗത്ത് ആക്കി ഒരു ചെറിയ ബ്രഷ് കൊണ്ട് ഉരച്ചു കൊടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ ഈ മഷി പോകുന്നതായിരിക്കും.
ഇത്തരത്തിൽ അച്ചാറിന്റെ കറയോ, എണ്ണ കറയോ ആണെങ്കിലും നീക്കാൻ സാധിക്കുന്നത് ആയിരിക്കും. ഇതിനായി അച്ചാർ ആയ ഭാഗം ആദ്യം ഒന്ന് കഴുകിയെടുക്കുക. ശേഷം ഒരു ബോഡി സ്പ്രേ ഉപയോഗിച്ച് കറ അല്പമായി ഇളക്കി കളയുക. ബാക്കിയുള്ള കറ നീക്കാൻ ആയി കോൾഗേറ്റ് എടുത്തു ഒരു ബ്രഷ് കൊണ്ട് ചെറുതായി ഉറച്ച് കൊടുത്താൽ മതിയാകും. ഇനി സാധാരണരീതിയിൽ കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തിൽ വെള്ള വസ്ത്രത്തിൽ പറ്റിയിട്ടുള്ള ഏതൊരു കറയും നിഷ്പ്രയാസം കളയാൻ സാധിക്കുന്നതാണ്. എല്ലാ ആളുകളും ഈ രീതികൾ ഒന്ന് നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയാം.
