ഇന്ത്യയിൽ ഏറ്റവും വിലക്കുറവിൽ വസ്ത്രങ്ങൾ ലഭിക്കുന്ന സ്ഥലം, ഗുജറാത്തിലെ അജ്മീറ ഫാഷൻസിലേക്ക് സ്വാഗതം

ഇന്ത്യയിൽ ഏറ്റവും വിലക്കുറവിൽ വസ്ത്രങ്ങൾ ലഭിക്കുന്ന സ്ഥലം ഏതെന്ന് അറിയാമോ.ഗുജറാത്തിലെ സൂറത്ത് ആണത്. ഇന്ത്യയിൽ ഏറ്റവും വലീയ വസ്ത്ര വ്യാപാരം നടക്കുന്ന സ്ഥലമാണ് സൂറത്ത്. ഇവടത്തെ ഏറ്റവും വലീയ ടെക്സ്റ്റയിൽ ഡീലർ ആയ അജ്മീറ ഫാഷൻ എന്ന സ്ഥാപനത്തിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ പോകുന്നത്.

വളരെ വിശാലമായ റിസപ്ഷൻ ആണ് ഇവിടെയുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കസ്റ്റമേഴ്‌സ് ആണ് ഇവിടെ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയിരിക്കുന്നത്. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ മാത്രം സഞ്ചാരിച്ചാൽ അജ്മീറ ഫാഷൻസിലെത്തിചേരാം. വസ്ത്ര വിപണന രംഗത്തെ മികവിന് ഇവർക്ക് ലഭിച്ച അവാർഡുകൾ തന്നെ നിരവധിയുണ്ട്. വളരെ വിപുലമായ ഫോറിൽ ഇതെല്ലാം തന്നെ കാഴ്ച്ചക്കാർക്ക് അത്ഭുതമാകുന്നു. നൂൽനൂൽപ്പുമുതൽ പുത്തൻ വസ്ത്രങ്ങളുടെ ഡിസൈനിങ് വരെ ഇവർ ചെയ്യുന്നു.

നിരവധി സെക്ഷനുകൾ ഇവിടെ ഉണ്ടെങ്കിലും കുർത്തീസ്‌ കളക്ഷൻ വിശേഷങ്ങളിലേക്കാണ് നമ്മൾ ആദ്യം പോകുന്നത്. 22 കളക്ഷൻ സെക്ഷനുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആയിരത്തിലധികം വിവിധ ഡിസൈനുകളാണ് കുർത്തീസ്‌ കളക്ഷൻ ഇവിടെയുള്ളത്. ഒരു വസ്ത്രവ്യാപാരം നമുക്ക് ആരംഭിക്കാനുള്ള എല്ലാവിധ കളക്ഷൻസും ഇവിടെ ലഭ്യമാണ്.

അൻപത്തി അഞ്ചു രൂപമുതൽ കുർത്തീസ്‌ ഇവിടെ ലഭിക്കും. എല്ലാ അളവിലും ഇവിടെ പുതിയ മോഡലുകളിൽ കുർത്തീസ്‌ ലഭിക്കും. വിലക്കുറവുണ്ടെന്ന് കരുതി ഒരെണ്ണം വാങ്ങിക്കാം എന്ന ആഗ്രഹവുമായി ഇങ്ങോട്ട് വന്നാൽ കാര്യമില്ല എന്ന് ഇവിടുത്തെ സ്റ്റാഫ് തുറന്നു പറയുകയും ചെയ്യുന്നു.ഒരു എണ്ണം എന്നതിനു പകരം ഹോൾ സെയിൽ ആയാണ് ഇവിടുത്തെ വ്യാപാരം.

Malayalam News Express