ചില പോലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം കാരണം പോലീസ് ഫോഴ്‌സിന് പൊതുവെ ചീത്ത പേരാണ് ഉള്ളത്. ഈയൊരു കോവിഡ് കാലത്ത് ജോലി ഇല്ലാതെയും പണം ഇല്ലാതെയും നടക്കുന്ന സാധാരണക്കാരെ പോലീസുകാര് ഫൈൻ അടിക്കുന്ന പരാതി കഴിഞ്ഞ ദിവസങ്ങളായി കേരളത്തിൽ ഉയർന്ന് കേൾക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു പ്രശ്നമാണ് ഇപ്പോൾ യൂട്യുബിലും ഫേസ്ബുക്കിലും വൈറലായി നിൽക്കുന്നത്. ഇവിടെ കഥയ്ക്ക് ചെറിയ വ്യത്യാസമുണ്ട്. ഇവിടെ പോലീസ് ഉദ്യോഗസ്ഥനാണ് ഹീറോയായി നിൽക്കുന്നത്. സംഭവം നടക്കുന്നത് നാഗ്പൂറിലാണ്.
നാഗ്പൂരിലെ ഓട്ടോ ഡ്രൈവറായ രോഹിത് ഗഡ്സെയ്ക്കാണ് ഈ അനുഭവം നേരിട്ടത്. ട്രാഫിക്ക് നിയമ ലംഘനത്തിന് നാഗ്പൂർ പോലീസ് രോഹിതിനു രണ്ടായിരം രൂപ പിഴ ചുമത്തുകയായിരുന്നു. കൂടാതെ ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചെടുക്കുകയും ചെയ്തു. രണ്ടായിരം രൂപ ഫൈനായി അടച്ചാൽ മാത്രമേ ഓട്ടോ തിരിച്ചു നൽകുള്ളു എന്നായിരുന്നു പോലീസിന്റെ ആവശ്യം. തന്റെ ഏക ഉപജീവന മാർഗമായ ഒന്നായിരുന്നു ഓട്ടോ. അതു നഷ്ടപ്പെട്ടതോടെ തന്റെ കുടുബത്തെ നോക്കാനുള്ള വേറെ വഴിയും തനിക്കില്ലായിരുന്നു.
അവസാനം തന്റെ കുഞ്ഞു മകന്റെ കുടുക്ക ആശ്രയിക്കേണ്ടി വന്നു. കുഞ്ഞിന്റെ ഒരുപാട് നാളത്തെ ശേഖരണമായിരുന്നു ഒറ്റ ദിവസം കൊണ്ട് നഷ്ടമായത്. മനസില്ലാമനസോടെ കുടുക്ക പൊട്ടിച്ച ചില്ലറ പൈസയുമായി സ്റ്റേഷനിലക്ക് പോയി. ഫൈൻ അടയ്ക്കാൻ സ്റ്റേഷനിൽ എത്തി കൗണ്ടറിൽ ഉണ്ടായിരുന്ന പോലീസുക്കാരൻ ചില്ലറ പണം സ്വീകരിച്ചില്ല. ഇത് കൂടെയായപ്പോൾ നിസ്സഹനായ ആ പിതാവിനു വേറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സീതബുൾധി ട്രാഫിക് ഡിവിഷനിലെ സീനിയർ പോലീസ് ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ അജയ്കുമാറിനെ രോഹിത് സമീപിക്കുകയായിരുന്നു.
താൻ പിഴ അടയ്ക്കാൻ തയ്യാറാന്നെന്നും ഓട്ടോ തിരിച്ചു നൽകണമെന്നും ആവശ്യം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു രോഹിത് ഇൻസ്‌പെക്ടറിനെ സമീപിക്കുന്നത്. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞ ഇൻസ്‌പെക്ടർ അജയ്കുമാർ മേശയിൽ ഉണ്ടായിരുന്ന നാണയം അടങ്ങിയ പൊതി തിരിച്ചു തന്റെ കുട്ടിക്ക് നൽകുകയും ഇൻസ്‌പെക്ടറിന്റെ പേഴ്സിൽ നിന്നും രണ്ടായിരം രൂപ എടുത്ത് പിഴ അടയ്ക്കുകയും ചെയ്തു. അജയ്കുമാർ നാണയങ്ങൾ അടങ്ങിയ പൊതി കുട്ടിക്ക് തിരിച്ചു നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നോ പാർക്കിംഗ് സ്ഥലത്ത് തന്റെ ഓട്ടോ നിർത്തിവെച്ചത്തിനാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ രണ്ടായിരം രൂപ പിഴ ചുമത്തിയത്. നാണയങ്ങൾ തിരിച്ചു നൽകി വിടുമ്പോൾ ശക്തമായ ഉപദേശവും താക്കീതും നൽകിയാണ് അജയ്കുമാർ രോഹിതിനെയും ഓട്ടോയും വിട്ടയച്ചത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നത് അതാതു സംസ്ഥാനത്തെ നിയമങ്ങളാണ്. എന്നാൽ കോവിഡ് 19 സാഹചര്യത്തിൽ സാധാരണക്കാർക്ക് താങ്ങുന്നതിനെക്കാളും അപ്പുറമാണ് പിഴ. ട്രാഫിക് പോലീസുക്കാർക്ക് മോശമായ ചീത്തപേര് ഉണ്ടെങ്കിലും ഇത്തരം നല്ല പോലീസ് ഉദ്യോഗസ്ഥർ ഇവർക്കിടയിൽ ഉണ്ടെന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇൻസ്‌പെക്ടർ അജയ്കുമാർ.
