ഇ ശ്രം കാർഡ് ഉള്ളവർക്ക് 3000 രൂപയുടെ അനുകൂല്യം ലഭിക്കും..!! ഉടൻ അപേക്ഷ സമർപ്പിക്കൂ..!! വിശദമായി അറിയാം..!!

കേന്ദ്ര സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ദിനംപ്രതി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ട്. അത്തരത്തിൽ പിഎഫ്, ഇഎസ് ഐ സേവനങ്ങൾ ഒന്നും ലഭിക്കാത്ത അസംഘടിത തൊഴിലാളികൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ഇ ശ്രം കാർഡ് അഥവാ തൊഴിൽ കാർഡ് എന്ന പദ്ധതി. യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതിരുന്ന വലിയൊരു ജനവിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചതും.

നിരവധി കാമ്പയിനുകൾ വരെ നടത്തി ഈയൊരു പദ്ധതിയിലേക്ക് അംഗങ്ങൾ ആകുന്നതിനുള്ള അവസരങ്ങൾ നൽകിയിരുന്നു. ഇത്തരത്തിൽ ഇ ശ്രം കാർഡുകൾ എടുത്തിട്ടുള്ള ആളുകൾക്ക് 3000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസരം ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇനിയും ഇ ശ്രം കാർഡ് എടുത്തിട്ടില്ലാത്ത ആളുകൾക്ക് എടുക്കാനുള്ള അവസരവുമുണ്ട്. 3000 രൂപ വീതം മാസം ആനുകൂല്യമായി ലഭിക്കുന്ന കിസാൻ മൻധൻ യോജന, അല്ലെങ്കിൽ ശ്രം യോഗി മൻധൻ യോജന എന്ന പദ്ധതിയിലേക്ക് ഇപ്പോൾ ഇ ശ്രം കാർഡ് ഉള്ള ആളുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

40 വയസ്സ് വരെ പ്രായമുള്ള ഗുണഭോക്താക്കൾക്ക് ആണ് ഈ ഒരു പദ്ധതിയിൽ അംഗങ്ങളാകാൻ സാധിക്കുക. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ആധാർ വിവരങ്ങളും ഈ അപേക്ഷ സമർപ്പിക്കാൻ ആവശ്യമാണ്. ഇതൊരു നിക്ഷേപ പദ്ധതി ആയതുകൊണ്ട് തന്നെ ഒരു നിശ്ചിത തുക പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടത് ആയിട്ടുണ്ട്. ഇതിന് ആനുപാതികമായി ഒരു തുക കേന്ദ്രസർക്കാരും നിക്ഷേപിക്കുന്നത് ആയിരിക്കും. ഉപഭോക്താവിന് 60 വയസ്സ് ആകുമ്പോൾ ഈ തുക 3000 രൂപ വീതമുള്ള പെൻഷൻ രീതിയിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. അർഹരായ ഗുണഭോക്താക്കൾ എത്രയും പെട്ടെന്ന് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനായി ശ്രദ്ധിക്കേണ്ടതാണ്.

Malayalam News Express