സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്നത് ഇന്ന് പലരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.
എന്നാൽ പലപ്പോഴും ആവശ്യമായ നിക്ഷേപം ഇല്ലാത്തതിനാൽ ഈ ഒരു ആഗ്രഹം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതിനായി നിങ്ങൾ വായ്പയെടുക്കാൻ ബാങ്കുകളെ സമീപിക്കുകയാണെങ്കിൽ അവർ ഈടായി എന്തെങ്കിലും ചോദിക്കുന്നതാണ്. മാത്രമല്ല വളരെ ഉയർന്ന പലിശ നിരക്ക് ആയിരിക്കും ബാങ്കുകൾ ഈടാക്കുന്നതും. ഇങ്ങനെ ഒരു സാഹചര്യത്തിൽ സ്വന്തം ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഈടും ജാമ്യമില്ലാതെ ലഭിക്കുന്ന വായ്പയാണ് മുദ്ര വായ്പ. രാജ്യത്തെ ചെറുകിട സംരംഭങ്ങൾക്കു കൂടുതൽ ഊന്നൽ നൽകുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച വായ്പയാണ് മുദ്ര വായ്പ. ഇതിനൊരു സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നുള്ളതാണ് പ്രത്യേകത. വായ്പയെടുത്ത് പലിശ അടച്ചാൽ മാത്രം മതി.സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ഇതിൽ നിന്ന് ലഭിക്കുന്നതാണ്. നിങ്ങൾക്ക് തവണകളായി തിരിച്ചടക്കാൻ കഴിയും. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിനസ് എല്ലാം തുടങ്ങുവാൻ ആഗ്രഹമുള്ളവർക്ക് ഈയൊരു വായ്പയ്ക്കായി അപേക്ഷിക്കുവാൻ ആയി സാധിക്കും. അപ്പോൾ എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള
ആളുകൾക്ക് കൂടി ഇക്കാര്യം പറഞ്ഞു കൊടുക്കാവുന്നതാണ്.
