ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ അറിയാമോ? ഇദ്ദേഹം കൃത്യമായി എല്ലാം പറയുന്നത് കേൾക്കാം!

പഴങ്ങൾ എല്ലാ ആളുകൾക്കും വളരെ ഇഷ്ടമുള്ളവയാണ്. പഴങ്ങളിൽ തന്നെ ചില പ്രത്യേക രുചികൾ നൽകുന്ന പഴങ്ങൾ ആളുകൾക്ക് കൂടുതൽ താല്പര്യം ഉള്ളവയാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം അല്ലെങ്കിൽ കാരയ്ക്ക. ഡേറ്റ്സ് എന്ന് വിളിപ്പേരിൽ ഇവ ലഭിക്കാറുണ്ട്. ഈന്തപ്പഴത്തിന് നല്ല രുചിയാണ് ഉള്ളത്.

അറേബ്യൻ നാടുകളിൽ സുലഭമായി ഉണ്ടാകുന്ന ഈ പഴം ഇന്ന് നമ്മുടെ നാട്ടിൽ ധാരാളം ആയി ലഭിക്കുന്നുണ്ട്. ഈന്തപ്പഴം ഉപയോഗിച്ച് പലതരത്തിലുള്ള ഭക്ഷണപ്രാർത്ഥങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പ്രത്യേകിച്ച് മുസ്ലിം മതവിഭാഗത്തിൽ പെട്ട ആളുകൾക്ക് പ്രധാനപ്പെട്ട ഒരു പഴമാണിത്. ഇവരുടെ നോമ്പുതുറ ചടങ്ങുകൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണിത്. ഈന്തപ്പഴത്തിന് രുചിയേക്കാൾ കൂടുതലായും ഔഷധഗുണങ്ങൾ ആണുള്ളത്. ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഹൃ-ദയാരോഗ്യം കൂടുമെന്ന് ആരോഗ്യ വിദഗ്‌തർ അഭിപ്രായപ്പെടുന്നു. ശരീരത്തിനുള്ളിലുള്ള സിഗ്നലുകൾ കൃത്യമായി വിനിമയം ചെയ്യുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇതാണ് ഹൃ-ദയാരോഗ്യം കൂട്ടുന്നതിന് കാരണമാകുന്നത്. കൂടാതെ കണ്ണുകളുടെ ആരോഗ്യത്തിന് ഈന്തപ്പഴം വളരെ നല്ലതാണ്. മനുഷ്യ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട കു-ടലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഈന്തപ്പഴത്തിന്റെ ഇത്തരം സവിശേഷപരമായ ഗുണങ്ങൾ മനുഷ്യ ശരീരത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

Malayalam News Express