ഈയൊരു സ്പ്രേ മതി, ഒറ്റ എലിയും ഇനി പറമ്പിൽ കാലു കുത്തില്ല

നമ്മുടെ വീടുകളിൽ ഒക്കെ എലി ഒരുപാട് ഉപദ്രവം ഉണ്ടാക്കുന്നുണ്ട്. കൃഷിയിടങ്ങളിലും നമ്മുടെ വീട്ടിലെ കേബിൾ ഒക്കെ മുറിച്ചും നമ്മളെ വല്ലാതെ ശല്യപ്പെടുത്തുന്ന വലിയൊരു പുലി തന്നെയാണ് എലി. എലി നമ്മുടെ ആരോഗ്യത്തിന് പ്രശ്നം ആവുകയും കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ അത് നമുക്ക് ഉപയോഗിക്കാൻ പറ്റാതെയും ആവും. അതൊന്നുമില്ലാതെ തന്നെ എലിയെ ഓടിക്കാനുള്ള ഒരു ടിപ്സ് ആണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്പ്രേ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പുകയിലയും വെളുത്തുള്ളിയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. മുറുക്കാൻ കടകളിൽ നിന്ന് കിട്ടുന്ന പുകയില യാണ് നമ്മൾ പുറത്തുനിന്ന് വാങ്ങേണ്ട ഒരു സാധനം. വെളുത്തുള്ളി എന്തായാലും നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാകുമല്ലോ.

ആദ്യം പുകയില ചെറുതായി മുറിച്ച് ഒരു പാത്രത്തിൽ ഇടുക. എന്നിട്ട് അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. എന്നിട്ട് അടുപ്പിൽ തീ കത്തിച്ചു നല്ലവണ്ണം തിളപ്പിക്കണം. അത് തിളയ്ക്കുന്ന സമയം കൊണ്ട് ഒരു പിടി വെളുത്തുള്ളി തൊലി കളയാതെ എടുത്ത് മിക്സിയുടെ ചെറിയ ജാറിൽ ഇടുക. അതിൽ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത മിക്സിലേക്ക് വീണ്ടും വെള്ളം ഒഴിച്ച് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.

അതുപോലെ പുകയില വെള്ളവും തണുക്കാൻ വെച്ച് അരിച്ചെടുക്കുക. രണ്ടും കൂടി യോജിപ്പിച്ച് ഒരു കുപ്പിയിൽ ആക്കാം. അങ്ങനെ എലികളെ തുരത്താൻ ഉള്ള സ്പ്രേ ഇവിടെ റെഡിയായി. ഇനി എലികൾ വരാൻ സാധ്യതയുള്ള സ്ഥലത്തും പൂന്തോട്ടത്തിൽ മണ്ണിളക്കുന്ന സ്ഥലത്തൊക്കെ സ്പ്രേ അടിക്കാം. പിന്നെ എലിയുടെ ശല്യം ഉണ്ടാവുകയേ ഇല്ല.

Malayalam News Express