നമ്മൾ എല്ലാ കറിയിലും ഉപയോഗിക്കാറുള്ള ഒന്നാണ് ഉള്ളി. അതുകൊണ്ടുതന്നെ എല്ലാവരുടെ വീട്ടിലും ഉള്ളി ഉണ്ടാകും. ഉള്ളി നേരെയാക്കി ബാക്കിവരുന്ന തൊലി നമ്മൾ ദിവസവും കളയാറാണ് പതിവ്. എന്നാൽ ഉള്ളി തൊലിയുടെ ഉപയോഗങ്ങൾ അറിഞ്ഞാൽ ഇനി ആരും ഇത് വെറുതെ കളയില്ല.
അതുകൊണ്ട് എല്ലാ ആളുകളും ഉള്ളിതൊലിയുടെ ഈ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കണം. മിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നം ആയിരിക്കും സന്ധിവേദന എന്നത്. ഇത് മാറ്റാനായി ഉള്ളിത്തൊലി വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ഇതിനായി ഉള്ളിയുടെ തൊലിയെടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് പാത്രത്തിൽ വച്ച് ചൂടാക്കി എടുക്കുക. ഇത്തരത്തിൽ ചെറുചൂടോടെ വേദനയുള്ള സന്ധികളിൽ വെക്കുകയാണെങ്കിൽ പെട്ടെന്നുതന്നെ ആശ്വാസം ലഭിക്കും. വളരെ വേഗത്തിൽ സന്ധിവേദന മാറാൻ ഇത് സഹായിക്കുന്നു. ഉള്ളിത്തൊലി വെറുതെ കളയുന്നതിനു പകരം ചെടികളുടെ ചുവട്ടിൽ ഇടുകയാണെങ്കിൽ പെട്ടെന്ന് ഫലം ലഭിക്കുന്നതാണ്.
ഇത് നല്ലൊരു ഫെർട്ടിലൈസർ ആയതുകൊണ്ട് തന്നെ കീടബാധ ഉണ്ടാകാതിരിക്കാനും ഉപയോഗിക്കാവുന്നതാണ്. ഉള്ളി തോൽ ഉപയോഗിച്ച് ചായ വെച്ച് കുടിക്കുന്നത് ഉൽക്കണ്ഠ ഒഴിവാക്കാൻ ഏറെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉൽക്കണ്ഠ മൂലം ഉറങ്ങാൻ സാധിക്കാത്ത ആളുകൾ കിടക്കുന്നതിനു മുൻപ് ഉള്ളിത്തൊലി കൊണ്ടുള്ള ചായ വെച്ച് കുടിക്കാനായി ശ്രദ്ധിക്കണം. ഉള്ളി ഇട്ട് തിളപ്പിച്ച വെള്ളം നീർക്കെട്ടിനും ജലദോഷത്തിനും എല്ലാം എതിരെ ഫലപ്രദമായി തന്നെ ഉപയോഗിക്കാവുന്നതാണ്.
