ഈ ഒരു ഉപകാരം അറിഞ്ഞാൽ ഓറഞ്ചിന്റെ തൊലി ഇനി ആരും വെറുതെ കളയില്ല.!! ഏറ്റവും ഉപകാരപ്രദമായ വിവരം

നമ്മുടെ എല്ലാവരുടെയും വീട്ടിൽ കറപിടിച്ച പാത്രങ്ങൾ ഉണ്ടായിരിക്കും. ഇവ എത്ര ഉരച്ചു കഴുകിയാലും വൃത്തിയാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാൻ സാധിക്കും. എങ്ങനെയാണെന്ന് പരിശോധിക്കാം. നമ്മളെല്ലാവരും ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ ഇതിൻറെ തൊലി വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഓറഞ്ച് തൊലി ഉപയോഗിച്ച് തന്നെ പാത്രങ്ങളിലെ കറ നീക്കാൻ സാധിച്ചാലോ!! ഇതിനായി കറപിടിച്ച പാത്രമെടുത്ത് അതിലേക്ക് ഓറഞ്ച് തൊലി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം.

ശേഷം ഏതു ഭാഗം വരെ ആണോ കറ ഉള്ളത് അത് വരെ വെള്ളമൊഴിക്കാൻ ആയി ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് അല്പം ഡിഷ് വാഷ് ആഡ് ചെയ്തു കൊടുക്കണം. ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ആഡ് ചെയ്യുക. ഇനി ഇതിലേക്ക് അല്പം കൂടി വെള്ളം ചേർത്തതിനു ശേഷം വിനാഗിരി ഒഴിക്കുക. ഇവയെല്ലാം ഒന്ന് ചെറുതായി മിക്സ്സ് ആക്കിയതിനു ശേഷം പാത്രത്തിലെ ഈ മിശ്രിതം ചൂടാവാൻ ആയി അനുവദിക്കണം. ഇത് നല്ലതുപോലെ തിളച്ച് പതഞ്ഞു വരുന്നതായിരിക്കും.

ശേഷം ഇത് തണുക്കാനായി അനുവദിക്കുക. ഇനി നമുക്ക് ഈ വെള്ളം വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാവുന്നതാണ്. ഇപ്പോൾതന്നെ നിങ്ങളുടെ കറപിടിച്ച പാത്രം പുതു പുത്തൻ പോലെ ആയിരിക്കുന്നത് കാണാൻ സാധിക്കും. ഇതിനെ സാധാരണരീതിയിൽ ഒന്ന് കഴുകി എടുക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ട ഒരു സൂത്രപ്പണി തന്നെയാണിത്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.

Malayalam News Express