നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം ധാരാളം കാണപ്പെടുന്ന ഒരു ചെടിയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. കേശകാന്തി, കേശവർദ്ധിനി എന്നീ പേരുകളിൽ ഈ ചെടി അറിയപ്പെടാറുണ്ട്. ഇതിൻറെ പേരുപോലെതന്നെ മുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണപ്രദമായ ഒരു ചെടിയാണിത്. പണ്ടുകാലം മുതൽ തന്നെ മുടിയുടെ സംരക്ഷണത്തിനായി ആളുകൾ ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
ഇന്ന് കാണുന്ന മിക്ക കേശസംരക്ഷണ ഉൽപ്പന്നങ്ങളിലും ഇതൊരു പ്രധാനഘടകമായി ചേർക്കാറുണ്ട്. ഇതിൻറെ ഇലകൾക്ക് പച്ച മാങ്ങയുടെ ഗന്ധമാണ് ഉണ്ടായിരിക്കുക. വയലറ്റ് നിറത്തിലുള്ള പൂക്കൾ ഇവയുടെ പ്രത്യേകതയാണ്. ഇതിൻറെ വേര് ഒഴികെയുള്ള മറ്റ് ഭാഗങ്ങൾ എല്ലാം എണ്ണ കാച്ചാൻ ആയി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് കാച്ചിയെടുക്കുന്ന എണ്ണ മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും, താ രൻ മാറ്റുന്നതിനും, മുടി നല്ലതുപോലെ വളരാനും സഹായിക്കുന്നു.
വെറും മൂന്നു മാസം കൊണ്ട് തന്നെ ഈയൊരു എണ്ണകാച്ചി തേക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ വലിയ റിസൽട്ട് ഉണ്ടാകുന്നതായിരിക്കും. പേൻ ശല്യം ഉള്ള ആളുകൾക്ക് ഇതിൻറെ ഇല അരച്ച് താളിയായി തലയിൽ തേയ്ക്കുന്നത് ഏറെ സഹായകമാണ്. ഇതിൻറെ കമ്പ് മുറിച്ച് നടുകയാണെങ്കിൽ ഒത്തിരി ശാഖകളുള്ള ചെടികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ചെടിയെ കുറിച്ച് കൂടുതൽ അറിയാം.
