ഇന്ത്യയിൽ പലയിടങ്ങളിലും കണ്ടുവരുന്ന ഒരു ചെടിയാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. മിക്ക ആളുകളും ഇത് വഴിവക്കിലും, നമ്മുടെ വീട്ടിലെ പറമ്പുകളിലും മറ്റും ഈ ചെടി ധാരാളം കണ്ടിട്ടുണ്ടാകും. പല പേരുകളിലാണ് ഈ ചെടി അറിയപ്പെടാറുള്ളത്. പ്രധാനമായും കൃഷ്ണകിരീടം എന്നറിയപ്പെടുന്ന ഒരു സസ്യമാണിത്.
ഹനുമാൻകിരീടം, കൃഷ്ണമുടി എന്നിങ്ങനെ എല്ലാം പല പ്രദേശങ്ങളിലും പല പേരുകളുണ്ട്. ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരാറുള്ളത്. ഒരുപാട് സൂര്യപ്രകാശം ഇതിന് ആവശ്യമില്ല. ഒന്നരമീറ്റർ ഉയരമാണ് ഈ ചെടിക്ക് സാധാരണയായി ഉണ്ടാകാറുള്ളത്. ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ആണ് കൃഷ്ണ കിരീടത്തിന് ഉള്ളത്.
വലുപ്പമുള്ള ഇലകൾ ഇതിന്റെ ഒരു സവിശേഷതയാണ്. ഓണത്തിന് പൂക്കളം ഒരുക്കാനും, തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കാനും ആണ് നാട്ടിൻപുറങ്ങളിൽ പ്രധാനമായും ഈയൊരു പൂവ് ഉപയോഗിക്കാറുള്ളത്. ഏഷ്യ ഭൂഖണ്ഡത്തിൽ നിന്നാണ് ഈ ഒരു ചെടിയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. വിടർന്നു കഴിഞ്ഞാൽ ആഴ്ചകളോളം നിലനിൽക്കും എന്ന പ്രത്യേകതയും ഈ ചെടിയുടെ പൂവിനുണ്ട്.
കൃഷ്ണൻറെ കിരീടത്തിനോട് സാമ്യം ഉള്ളതുകൊണ്ട് തന്നെയാണ് കൃഷ്ണ കിരീടം എന്നറിയപ്പെടുന്നത്. ഇങ്ങനെ ഒരുപാട് പ്രത്യേകതകൽ ഈ ചെടിക്കുണ്ട്. എന്താണെന്നറിയാൻ വീഡിയോ കാണാൻ മറക്കല്ലേ.!
