പലതരത്തിലുള്ള ചെടികൾ ആളുകൾ വളർത്താറുണ്ട്. പല ചെടികളും കാഴ്ചയ്ക്ക് ഭംഗി നൽകുന്നതിനേക്കാൾ കൂടുതൽ മനുഷ്യർക്ക് ഗുണം ആകുന്നവയുണ്ട്. ഇത്തരത്തിലുള്ള ഒരു ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇവയെ കാണാൻ നല്ല ഭംഗിയാണ്.
ഇവ നിലത്തും ചെടിച്ചട്ടികളിലും ഹാങ്ങിങ് ആയും വളർത്താൻ സാധിക്കും. നിറയെ ഇലകളോടുകൂടി നിൽക്കുന്ന സ്പൈഡർ പ്ലാന്റുകൾ ആരെയും ആകർഷിക്കുന്നതാണ്. ഇവ ധാരാളം ഓക്സിജൻ പ്രധാനം ചെയ്യുന്നവയാണ്. നല്ലൊരു എയർ പ്യൂരിഫയർ ആണ് ഈ ചെടി. ഇത് അന്തരീക്ഷത്തിലുള്ള നമുക്ക് ആവശ്യമില്ലാത്ത വാതകങ്ങൾ വലിച്ചെടുക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. അതിനാൽ ഒരു വീട്ടിൽ സ്പൈഡർ പ്ലാന്റ് ഉള്ളത് വളരെ നല്ലതാണ്. മാത്രമല്ല നല്ലൊരു പോസിറ്റീവ് എനർജി ഇവയിൽ നിന്നും ലഭിക്കുന്നുണ്ട്. ഇവയുടെ ഇലകളുടെ അറ്റത്ത് മഞ്ഞനിറം കണ്ടുതുടങ്ങിയാൽ ഇത് സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നത് കാരണമാണ്. മാത്രമല്ല വളം നൽകുന്നത് കൂടിയാലും ഇങ്ങനെ സംഭവിക്കും. ഇവയുടെ കട ഭാഗത്തെ മണ്ണ് ഇളക്കി കൊടുക്കുന്നത് കൂടുതൽ തൈകൾ ഉണ്ടാക്കാൻ കാരണമാകും. അതിനാൽ മണ്ണ് ഇളക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. സ്പൈഡർ പ്ലാന്റ് നടുമ്പോൾ മണ്ണ്, മണൽ, ചകിരിച്ചോറ്, ചാണകപ്പൊടിഎന്നിവ മിക്സ് ചെയ്ത് നടുകയാണെങ്കിൽ 4 നാലുമാസത്തിനുശേഷം ചാണകപ്പൊടി മാത്രം ഇടയ്ക്ക് വിതറിക്കൊടുത്താൽ മതിയാകും. ഇവ വെള്ളത്തിൽ വളർത്താനും സാധിക്കും. വെള്ളത്തിൽ ഇട്ട് വളർത്തുമ്പോൾ ആഴ്ചയിലൊരിക്കൽ വെള്ളം മാറാൻ ശ്രദ്ധിക്കേണ്ടതാണ്.
