ഈ നേഴ്സറി കണ്ടാൽ ആരും തൈ വാങ്ങി പോകും..!! അപൂർവമായ പഴങ്ങൾ ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാകും!

പഴങ്ങൾ എല്ലാ ആളുകൾക്കും വളരെയധികംഇഷ്ടമുള്ളതാണ്. നമ്മൾ സാധാരണ കഴിക്കുന്ന പഴങ്ങൾ ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെയാണ്. എന്നാൽ പഴങ്ങളിൽ തന്നെ അപൂർവങ്ങളായ, വിദേശരാജ്യങ്ങളിൽ മാത്രം നമ്മൾ കണ്ടു വന്നിട്ടുള്ള പഴങ്ങൾ ഉണ്ട്. ഇതിനതാഹരണമാണ് ജബോട്ടിക്കാബ, ലോഗൻ തുടങ്ങിയവ. ഇത്തരം പഴവർഗങ്ങൾ വളരെയധികം രുചിയുള്ളതാണ്.

ഇവയുടെ ചിത്രങ്ങൾ കണ്ടാൽ തന്നെ എല്ലാ ആളുകൾക്കും കൊതിയൂറും. അത്രതന്നെ ഭംഗിയാണ് ഇവയ്ക്കുള്ളത്. ഇനി ഇത്തരം പഴങ്ങളുടെ ചിത്രങ്ങൾ നോക്കി വിഷമിക്കേണ്ട ആവശ്യമില്ല. ഇനി നിങ്ങളുടെ പറമ്പിലും ഇത്തരം അപൂർവമായ പഴങ്ങൾ കായ്ക്കും. ഇതിനായി മലപ്പുറം വരെ ഒന്ന് ചെന്നാൽ മതി. മലപ്പുറത്താണ് റഷീദിന്റെ അപൂർവം ഇനങ്ങളിൽ പെട്ട പഴങ്ങൾ ഉണ്ടാകുന്ന മരങ്ങളുടെ തൈകൾ ഉള്ളത്.

ചെറിയതോതിൽ ചെടികൾ വളർത്താൻ തുടങ്ങിയ റഷീദ് അപൂർവമായ ഇത്തരം ചെടികളോടുള്ള ജനങ്ങളുടെ താൽപര്യം ഒരു വരുമാനമാർഗം ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. അപൂർവ്വ ഇനങ്ങൾ ആയ ഫലവർഷങ്ങളുടെ നിരവധി മാതൃ സസ്യങ്ങളും തൈകളുമാണ് റഷീദിന്റെ കൈയിൽ ഉള്ളത്. പുറമേയുള്ള നേഴ്സറികളിൽ നിന്നും ഇവ വാങ്ങുമ്പോൾ ഉണ്ടാകാവുന്ന പലതരത്തിലുള്ള തട്ടിപ്പുകൾ ഇവിടെ ഉണ്ടാകില്ല. ആർക്കുവേണമെങ്കിലും ധൈര്യമായി വന്നു വാങ്ങാൻ സാധിക്കും. കായ്കൾ ഉണ്ടാകാൻ ഒരു വർഷത്തിൽ കൂടുതൽ സമയമുള്ളവയും നിലവിൽ കായ്കൾ ഉണ്ടായ ചെടികളും നമുക്ക് വാങ്ങാൻ സാധിക്കും. പുറമേയുള്ള കച്ചവടക്കാരിൽ നിന്നും വ്യത്യസ്തമായി വളരെയധികം കുറഞ്ഞ നിരക്കിലാണ് റഷീദ് തൈകൾ വിൽക്കുന്നത്. അപൂർവ്വ ഫലവൃക്ഷങ്ങൾ നിങ്ങൾക്കും വീട്ടിൽ നടാൻ ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുക.

Malayalam News Express