ഈ പഴത്തിന്റെ പേരറിയുമോ? പോഷക സമൃദ്ധമായ ഈ പഴത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

നിങ്ങൾ മുട്ടപ്പഴം കഴിച്ചിട്ടുണ്ടോ. സപ്പോർട്ടേഷ്യ വിഭാഗത്തിൽപ്പെട്ട ആരും അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞക്കുരുവിന്റെ നിറത്തിലും അതെ സാമ്യതയിലുള്ളതും കൊണ്ടാണ് ഈ പഴം മുട്ടപ്പഴംഎന്ന പേരിലറിയപ്പെടുന്നത്. നമ്മൾ മുട്ട പുഴുങ്ങിയെടുക്കുമ്പോൾ എങ്ങനെയാണ് ആ ഒരു രീതിയിലാണ് ഈ മുട്ടപ്പഴം പഴുക്കുമ്പോൾ അതിന്റെ ഉള്ളിലത്തെ പഴത്തിനുള്ളത്. മരത്തിൽ നിന്ന് തന്നെ നല്ലപോലെ പഴുത്തില്ല എങ്കിൽ ഈ പഴത്തിന് ചവർപ്പ് ടേസ്റ്റ് ഉണ്ടാകുകയും,എന്നാൽ മരത്തിൽ നിന്നാണ് പഴുക്കുന്നത് എങ്കിൽ നല്ല മധുരമുള്ള പഴമാണിത്.

കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഈ പഴം കാണപ്പെടുന്നു. ഇരുപത് അല്ലെങ്കിൽ മുപ്പത് അടി ഉയരങ്ങളിലാണ് ഈ മരം വളരുന്നത്. വളരെ അപൂർവമായി മാത്രമേ മാർക്കറ്റുകളിൽ ഇത് വാങ്ങാനായി കിട്ടുകയുള്ളൂ. ഇന്ത്യയിൽ പശ്ചിമ കട്ടത്തിലാണ് ഈ പഴം കൂടുതലായും കാണപ്പെടുന്നത്. മലേഷ്യയിലും ഈ പഴം വ്യാപകമായി കാണാൻ കഴിയും. ഒരു പ്രത്യേക രുചിയിലുള്ള പഴമായത് കൊണ്ട് തന്നെ എല്ലാവർക്കും ഈ പഴത്തിന്റ രുചി ഇഷ്ടമാകണമെന്നില്ല.

രണ്ട് ഇനത്തിലാണ് ഈ മുട്ടപ്പഴം കാണപ്പെടുന്നത്. ഒരു ഇനത്തിൽ പെട്ടവക്ക് വൃത്താകൃതിയിലാണ് കാണപ്പെടുന്നത്. എന്നാൽ വൃത്താകൃതിയിലുള്ള പഴത്തിന്റെ ഉള്ളിൽ 3 സീഡുകൾ കാണാറുണ്ട്. എന്നാൽ ഒറ്റ വിത്തുള്ള നീളത്തിലുള്ള മുട്ടപ്പഴവും ഇന്ന് കേരളത്തിൽ കാണാൻ കഴിയും. ഇത് കൃഷി ചെയ്യുകയാണെങ്കിൽ 4 വർഷത്തിനുള്ളിൽ തന്നെ വിളവ് ലഭിക്കുന്ന ഒരു ഫലവും കൂടിയാണിത്. ഒരു മരത്തിൽ നിന്നും ഒത്തിരി കായ്കൾ നമുക്ക് ലഭിക്കും. ജൂൺ ജൂലായ് മാസങ്ങളിലാണ് ഇതിന്റെ സീസൺ സമയം.

മുട്ടപ്പഴം കൃഷി ഇന്ത്യയിൽ കാണാറില്ല. അതുപോലെ തന്നെ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈ മുട്ടപ്പഴം. വിറ്റാമിൻ എ, നിയാസിൻ, കരോട്ടിൻ തുടങ്ങിയ ദാരാളം പോഷകങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോൾ നിയന്ത്രിച്ചു നിർത്താനും ഓർമ്മശക്തിക്കും ഏറെ ഉത്തമമാണ് ഈ ഫലം. കാഴച ശക്തി കൂട്ടാനും ഈ പഴം ഏറെ നല്ലതാണ്.

Malayalam News Express