പച്ചകറി കൃ ഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം തെരഞ്ഞെടുക്കുന്നത് കോവൽ കൃ ഷിയാണ്. അതിന്റെ പിന്നിലെ പ്രധാന കാരണം എളുപ്പത്തിൽ കൃ ഷി ചെയ്യാനും, പരിപാലിക്കാനും ഏറ്റവും സുഖം കോവൽ തന്നെയാണ്. രുചികരമായ കോവൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. സാധാരണ കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്.
നടാൻ വേണ്ടി കോവൽ തെരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് നല്ല കാഫലമുള്ള കോവലിന്റെ തണ്ട് എടുക്കുക. മണ്ണിൽ നല്ല കുഴിയെടുത്ത് കുഴിയിലുള്ള കല്ല് മാറ്റി തണ്ട് അതിൽ നടാം. അല്ലെങ്കിൽ കവറിൽ നട്ടുപിടിച്ചു കുഴിയിലേക്ക് ഇറക്കിവെയ്ക്കാം. ഏറ്റവും സുഖകരമായ രീതി ഏതാണോ അത് തെരഞ്ഞെടുക്കാൻ ശ്രെദ്ധിക്കുക. തണ്ട് നടുമ്പോൾ വള്ളിയുടെ രണ്ട് മുത്ത് മണ്ണിന്റെ മുകൾ ഭാഗത്ത് വരാൻ ശ്രെദ്ധിക്കുക.
നല്ല വെയിൽ ഉണ്ടെങ്കിൽ ഉണങ്ങിയ ഇളകൽ മേലെയിടുന്നത് ഏറെ ഗുണമാണ്. ആഴത്തിൽ കുഴിച്ചാൽ ചാണകപൊടി തുടങ്ങിയ വളമിട്ടാൽ കൃഷിയ്ക്ക് നല്ലതാണ്. വള്ളികൾ വളരാൻ തുടങ്ങിയാൽ മരകളിൽ കയറ്റി വിടുന്നത് ഒഴിവാക്കാം. പന്തൽ ഇട്ട് കായ പറിക്കാൻ പറ്റാവുന്ന നീളത്തിൽ വള്ളികൾ കയറ്റി വിട്ടാൽ കൃഷി ചെയ്യുന്ന വ്യക്തിയ്ക്ക് ഏറെ സഹായകരമാണ്.
രാസ വ ളം ഉപയോഗിക്കുന്നത്തിനു പകരം ഗോമൂത്രം വെള്ളത്തിൽ കലക്കി കൃ ഷിയ്ക്ക് ഉപയോഗിക്കുന്നത് ഗുണകരമായ ഒന്നാണ്. എല്ലാം ദിവസം ഒഴിക്കുന്നത് പകരം രണ്ട് ദിവസം കൂടുമ്പോൾ മാത്രം ഗോമൂത്രം ഉപയോഗിക്കുക. കഞ്ഞിവെള്ളം ആഴ്ചയിൽ ഒരിക്കൽ ഒഴിക്കുന്നത് കോവൽ കൃ ഷിയുടെ വിളവ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. അതുപോലെ കോവയ്ക്ക മൂക്കുന്നതിനു മുമ്പ് തന്നെ വിളവ് എടുക്കാൻ ശ്രെമിക്കുക. ഇങ്ങനെ ചെയുന്നതിലൂടെ വളരെ പെട്ടെന്നു കായ ഉണ്ടാവുന്നത് കാണാൻ കഴിയുന്നതാണ്.
