ഉയർന്ന നിലവാരമുള്ള മരുന്നുകൾ ഇനി 90 % കിഴിവിൽ ആർക്കും വാങ്ങാം പലർക്കും ഇക്കാര്യം അറിയില്ല

ഇന്നത്തെ കാലത്ത് വീടുകളിൽ മരുന്നുകൾ വാങ്ങി വെക്കുന്നത് വളരെ അത്യാവശ്യം തന്നെയാണ്. പ്രത്യേകിച്ച് ഈ ഒരു കാലഘട്ടത്തിൽ പെട്ടെന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്നാൽ അത്യാവശ്യ മരുന്നുകൾ എപ്പോഴും നമ്മൾ സ്റ്റോർ ചെയ്ത വക്കേണ്ടതുണ്ട്.

എന്നാലിത് വാങ്ങാനായി നമ്മൾ മെഡിക്കൽ സ്റ്റോർ പോകുമ്പോൾ കനത്ത വില തന്നെ നമ്മളിൽ നിന്ന് എടുക്കുന്നതായിരിക്കും. എന്നാൽ ഇതേ മരുന്നു വാങ്ങാൻ നിങ്ങൾ ഒരു ജനറിക് സ്റ്റോറിൽ പോവുകയാണെങ്കിൽ 90 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്. പ്രധാനമന്ത്രി ജൻ ഔഷധി യോജന എന്ന പദ്ധതിയാണ് ഉയർന്ന നിലവാരമുള്ള മരുന്നുകൾ മിതമായ നിരക്കിൽ നൽകുന്നത്. ഈ ഒരു പദ്ധതി ഇന്നും പലർക്കും അറിയാതെ പോവുകയാണ്. പരസ്യബോർഡുകൾ ഇല്ലാത്തതിനാലാണ് ഇത് അറിയാതെ പോകുന്നത്. ഇങ്ങനെ മിതമായ നിരക്കിൽ മരുന്നുകൾ ലഭിക്കുന്നത് സാധാരണക്കാർക്കു വലിയൊരു ആശ്വാസമാണ്. നിങ്ങളുടെ വീടിനടുത്ത് ഇതു പോലെ ജൻ ഔഷധി സ്റ്റോർ ഉണ്ടെങ്കിൽ അവിടെ നിങ്ങൾക്ക് ലഭ്യമായ മരുന്നുകൾ എന്തൊക്കെയാണ് എന്നും മറ്റും അറിയാനായി ജനൗഷധി സുഖം ആപ്പ് എന്ന് പറയുന്ന ഒരു ആപ്പ് തന്നെ ഉണ്ട്. ഒരുപാട് ആളുകളാണ് ഈ ഒരു ആപ്പിനെ പ്രയോജനപ്പെടുത്തുന്നത്. ഇതുവഴി നിങ്ങൾക്ക് ആവശ്യമുള്ള മരുന്നുകൾ

ഉണ്ടോയെന്നും മറ്റും എളുപ്പത്തിൽ അറിയാവുന്നതാണ്.

Malayalam News Express