ഉറുമ്പുപൊടി മറന്നേക്കൂ, ഉറുമ്പിനെ വീട്ടിൽ നിന്നും തുരത്താൻ ഒരു കിടിലൻ പൊടിക്കൈ

വീടുകളിലും അടുക്കളയിലും മിക്കപ്പോഴും നമ്മൾ നേരിടുന്ന പ്രശ്നമാണ് ഉറുമ്പ്. പഞ്ചസാര പാത്രമടക്കം മധുരമുള്ള ഭക്ഷ്യ ഉല്പനങ്ങളിലുള്ള ഉറുമ്പിന്റെ ശല്യം പൂർണമായി ഒഴിവാക്കാൻ രാസവസ്തുക്കൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ ഈ പ്രയോഗം ഉറുമ്പിനെ മാത്രമല്ല നമ്മളെയും ബാധിക്കുന്നതാണ്. വീട്ടിലുള്ളവരെയും ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.

ഇത്തരം രാസവസ്തുക്കളുടെ പുറകെ പോകാതെ നമ്മളുടെ വീടുകളിൽ തന്നെ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഉറുമ്പുകളെ സുഖമായി തുരുത്താവുന്നതാണ്. കരുവാപ്പെട്ടയുടെ പൊടിയാണ് ഉറുമ്പുകളുടെ വില്ലൻ. പൊടി ഉപയോഗിക്കുന്നതിലൂടെ നിമിഷ നേരം കൊണ്ട് ഉറുമ്പുകളെ വീടുകളിൽ നിന്നും തുരുത്താൻ കഴിയുന്നതാണ്. ഉറുമ്പുകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊടിയിട്ടു കൊടുക്കുക.

രണ്ടാമതമായി നാരങ്ങ നീരിന്റെ പ്രയോഗമാണ്. നമ്മൾ സ്കൂളുകളിൽ പഠിച്ചിരുന്നത് നാരങ്ങയിൽ സിട്രിക്ക് ആസിഡ് ഉണ്ട് എന്നതാണ്. സിട്രിക്ക് ആസിഡ് ഉപയോഗിക്കുന്നതിലൂടെ ഉറുമ്പിനെ വളരെ സുഖകരമായി ഓടിക്കാവുന്നതാണ്. ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞെടുത്ത് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ഈ നാരങ്ങ വെള്ളമാണ് ഉറുമ്പുകളുടെ സാനിധ്യമുള്ള പ്രദേശങ്ങളിൽ ഒഴിച്ചു കൊടുക്കുക. പിന്നെ ഉറുമ്പുകളെ വീട്ടിലേക്ക് നോക്കണ്ട എന്ന് തന്നെ പറയാം.

മറ്റൊരു ടിപ്പാണ് വീടുകളിൽ അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വിനാഗിരി. ഉറുമ്പിനെ വീട്ടിൽ നിന്നും പായിക്കാൻ വിനാഗിരി ഏറെ ഉപയോഗപ്രെദമാണ്. വീട്ടിൽ തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണിയെടുത്ത് കുറച്ചു വിനാഗിരി ഒഴിച്ച് ഉറുമ്പുകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നന്നായി തുടച്ചു കൊടുക്കുക. ഇങ്ങനെ തുടച്ച സ്ഥലത്ത് പിന്നീട് ഉറുമ്പുകൾ വരാൻ സാധ്യത വളരെ കുറവാണ്.

Malayalam News Express