ഊണും ഉറക്കവും പെട്ടി ഓട്ടോയിൽ! മൂന്നു കുരുന്നുകളോടൊപ്പം തെരുവിൽ കഴിയുന്ന അച്ഛന് പറയാനുള്ളത്!

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പാർപ്പിടം. സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത നിരവധി ആളുകളുണ്ട്. സ്വന്തമായി വീടില്ലാത്ത ആളുകളിൽ തെരുവിൽ കഴിയുന്ന ആളുകളെ നമ്മൾ കാണാറുണ്ട്. അവരുടെ ദൈനംദിന ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നത് വളരെയധികം നിറഞ്ഞാണ്. ഇത്തരത്തിൽ കിടക്കാൻ ഇടമില്ലാതെ പെട്ടി ഓട്ടോയിൽ കഴിയേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ വിവരങ്ങളാണ് പറയുന്നത്. ആക്രി പെറുക്കിയാണ് ഈ കുടുംബം മുന്നോട്ടുപോയി കൊണ്ടിരുന്നത്.

എന്നാൽ ലോക്ക്ഡൗൺ വന്ന സമയത്ത് എല്ലാ ആളുകളുടെയും പോലെ ഇവരും വഴിയാധാരമായി. മുൻപ് കിടന്നിരുന്ന ഇടത്തുനിന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മറ്റൊരിടത്തേക്ക് മാറിയിരുന്നു. എന്നാൽ ആറു മാസം കഴിഞ്ഞപ്പോൾ അവിടെ നിന്നും ഇവരെ ഇറക്കി വിടുകയാണുണ്ടായത്. പിന്നീട് ഇത് സംബന്ധിച്ച പരാതികൾ ഒന്നും തന്നെ ഉണ്ടായില്ല. കടത്തിണ്ണയിലും മറ്റും കഴിച്ചുകൂട്ടിയ ഇവർ പെട്ടിഓട്ടോ എടുത്തപ്പോൾ കിടപ്പ് ഓട്ടോയിലേക്ക് മാറി. മൂന്നു കുട്ടികൾ ഓട്ടോയിലും അച്ഛൻ നിലത്തും ആണ് കിടക്കാറുള്ളത്. മഴ വരുമ്പോൾ നനയാതിരിക്കാൻ ടാർപ്പായും വണ്ടിയിൽ ഉണ്ട്. പാചകം ചെയ്യുന്നതിന് ചെറിയ അടുപ്പും കൊണ്ടു നടക്കുന്നുണ്ട്. ഇതിൽ രണ്ടു കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.

പഠിക്കാൻ മിടുക്കരായ ഇവരെ കഴിഞ്ഞദിവസം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ വന്ന് കൂട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്. ഇത്രനാളും തിരിഞ്ഞു നോക്കാതെ ഇരുന്ന ഇവർ ന്യൂസ് വന്നതിന് പിന്നാലെയാണ് ഈ നടപടി സ്വീകരിച്ചത്. വാടകയ്ക്ക് എങ്കിലും വീട് ലഭിച്ചാൽ ആക്രി പെറുക്കി വിറ്റിട്ടാണെങ്കിലും കുടുംബം നോക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനിടയിൽ ഭാര്യ കുട്ടികളെ ഉപേക്ഷിച്ചു പോകുന്നത് ഇദ്ദേഹത്തെ കൂടുതൽ വിഷമത്തിൽ ആക്കുന്നുണ്ട്. ആക്രി വിറ്റ് കിട്ടുന്ന വരുമാനം കൊണ്ടും നാട്ടുകാരുടെ സഹകരണത്തോടെയും ഒരു വീട് എടുത്ത് താമസിക്കാനാണ് ആണ് ഇപ്പോൾ ഇവർ തീരുമാനിച്ചിരിക്കുന്നത്.

courtesy: Oneindia Malayalam

Malayalam News Express