വീടുകളിലെ അമ്മമാർ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് അടുക്കള മാലിന്യങ്ങൾ ഒഴിവാക്കുന്നത്. എന്നാൽ അടുക്കളയിലുള്ള മാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റാക്കി കൃഷിയ്ക്ക് ഉപയോഗിക്കുന്നവർ നമ്മളുടെ ഇടയിലുണ്ട്. ബിൻ, പൈപ്പ് തുടങ്ങി നിരവധി മാർഗങ്ങളാണ് മാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റാൻ കഴിയുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ അതിന്റെ ദോശഫലവും നേരിടുന്നവർ ഒത്തിരിയാണ്.
അതിൽ ദുർഗന്ധമായ മണം, പുഴുക്കളുടെ ശല്യം തുടങ്ങിയവ അടങ്ങിട്ടുണ്ട്. ഇതു മൂലം കമ്പോസ്റ്റാക്കിയുള്ള പരുപാടി ഉപേക്ഷിച്ച് അലഷ്യമായി വലിച്ചെറിയുന്നു. എന്നാൽ എങ്ങനെ ഇത്തരം കമ്പോസ്റ്റാക്കി മാലിന്യങ്ങൾ നിഷേപിക്കാം. സാധാരണയായി മൺചട്ടിയാണ് കമ്പോസ്റ്റേക്കാൻ ഏറെ അനോജ്യമായാത്. മൺചട്ടി ലഭിച്ചില്ലെങ്കിൽ പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗിക്കാവുന്നതാണ്.
മാലിന്യമിടാൻ വേണ്ടി ഉപയോഗിക്കുന്ന പാത്രത്തിന്റെ ചുവടെ കമ്മ്യൂണിസ്റ്റ് പച്ച, ശീമക്കൊന്നയില എന്നിവ പച്ചിലകളായി ഉപയോഗിച്ച് ഇടുക. പച്ചിലകൾ ഇട്ടതിനു ശേഷമേ ഓരോ ദിവസത്തെ മാലിന്യങ്ങൾ പാത്രത്തിലേക്ക് നിഷേപിക്കാൻ പാടുള്ളു. ഓരോ തവണ മാലിന്യമിട്ടതിനു ശേഷം ചകിരി ചോറ് മുകളിലൂടെ വിതറണം. പാത്രം മൂടിവെക്കാൻ ഓർക്കുക.
പാത്രം നിറയും വരെമിട്ടതിനു ശേഷം ഒരാഴ്ച്ച കാത്തിരുന്ന് കമ്പോസ്റ്റ് പുറത്തെടുക്കാം. പുറത്തെടുക്കുമ്പോൾ നല്ലത് പോലെ ഉണങ്ങിയ കമ്പോസ്റ്റായിരിക്കും കാണാൻ കഴിയുന്നത്. കറി, ചോറ്, നാരങ്ങയുടെ തോട് തുടങ്ങിയ കാര്യങ്ങൾ പാത്രത്തിലേക്ക് നിഷേപിക്കാതിരിക്കുക. നമ്മൾ പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രമേ പാത്രത്തിലടാവു. മുട്ടയുടെ തോട്, പച്ചക്കറി തുടങ്ങിയ മാലിന്യങ്ങൾ ധൈര്യമായി നിഷേപിക്കാൻ കഴിയും. അല്ലാത്തവ നിഷേപിച്ചാൽ ചീഞ്ഞു നാറാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ്.
