എത്ര കഴിച്ചാലും മതിവരാത്ത ഒരാഴ്ചയോളം കേടുവരാതിരിക്കുന്ന ഒരു മീൻകറി പരിചയപ്പെട്ടാലോ?

എത്ര കഴിച്ചാലും മതിവരാത്ത ഒരാഴ്ചയോളം കേടുവരാതിരിക്കുന്ന ഒരു മീൻകറി പരിചയപ്പെട്ടാലോ നമുക്ക് ഇന്ന്. നമുക്ക് എങ്ങനെയാണ് ഈ മീൻകറി ഉണ്ടാക്കുന്നത് എന്ന് നോക്കാം .

ആദ്യം ഈ മീൻകറി യുള്ള കുടംപുളി തിളച്ച വെള്ളം ഒഴിച്ച് കുതിരാൻ ആയിട്ടു മാറ്റിവയ്ക്കാം. ഈ സമയത്ത് നമ്മൾക്ക് ഒരു മൺചട്ടി എടുത്ത് ചൂടാക്കി മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ചൂടായ എണ്ണയിലേക്ക് 10 ചെറിയ ഉള്ളി 15 വെളുത്തുള്ളി ഒരു കഷണം ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് ഇട്ടുകൊടുക്കുക അതിലേക്ക് രണ്ട് തണ്ട് വേപ്പില ഇട്ടുകൊടുത്തു നല്ലപോലെ വഴറ്റി എടുക്കുക. ഇതൊന്നും മൂത്ത് വരുന്ന സമയത്ത് ഒരു കാൽ ടീസ്പൂൺ ഉലുവയും ഒരു കഷ്ണം കായവും ചേർത്ത് കൊടുക്കുക. കായവും ഉലുവയും നല്ല മൂത്ത് വന്നതിനുശേഷം ഇത് തണുപ്പിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഈ ചോറിലേക്ക് നിങ്ങൾക്ക് ആവശ്യാനുസരണം തെരുവിലുള്ള മുളകുപൊടി യും മഞ്ഞൾപൊടിയും ചേർത്തു കൊടുക്കുക കൂടി ചേർക്കുക നമ്മൾ കുതിരാൻ വെച്ചിരുന്ന കുടംപുളിയുടെ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. എന്നിട്ട് നമ്മൾ വഴറ്റിയെടുത്ത മൺചട്ടിയിൽ ബാക്കിയുള്ള എണ്ണയിലേക്ക് ഈ മിശ്രിതം ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റി എടുക്കുക. എണ്ണ തെളിഞ്ഞു വരുന്ന രീതിയിൽ വഴറ്റിയെടുക്കണം. നിങ്ങളുടെ മീൻകറിക്ക് വേണ്ട ആവശ്യത്തിനുള്ള വെള്ളം ഈ മൺ ചട്ടിയിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക.

ഇനി മറ്റൊരു മൺചട്ടി എടുത്ത് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിനുശേഷം അതിൽ കറിവേപ്പില നിരത്തി വെക്കുക. നിങ്ങൾ ഏതു മീനാണ് എടുക്കുന്നത് അത് ഈ കറിയിൽ മുക്കി അതിനുശേഷം വേപ്പില നിരത്തിവെച്ചിരിക്കുന്ന ചട്ടിയിലേക്ക് വെക്കുക. ദശ കട്ടിയുള്ള മീൻ ആണെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും. കുറച്ച് മീനുകൾ വെച്ചതിനുശേഷം അതിന് മുകളിൽ കുറച്ച് കറിവേപ്പിലയും നമ്മൾ പിഴിഞ്ഞെടുത്ത് കുടംപുളിയും കൂടി നിരത്തുക. അതിനുമുകളിൽ ബാക്കിയുള്ള മീനും ബാക്കിയുള്ള കറിയും കൂടി ഒഴിച്ചു കൊടുക്കുക. ഈ കറി ഇളക്കി കൊടുക്കാതെ ചെറിയ തീയിൽ മൂടിവെച്ച് വേവിക്കുക. ഏകദേശം ഒരു എട്ടു പത്തു മിനിറ്റിനുള്ളിൽ തന്നെ മീനെല്ലാം നന്നായി പാകമായി വന്നിട്ടുണ്ടാവും. ഇനി ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുക്കുക അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക രണ്ടു തണ്ട് കറിവേപ്പില കൂടി ഇട്ടു കൊടുത്തു ഫ്ലെയിം ഓഫ് ചെയ്തു മീൻകറി മൂടിവയ്ക്കുക. നമ്മുടെ മീൻകറി റെഡി ആയി

Malayalam News Express