മനോഹരമായ പാർട്ടി സ്റ്റൈൽ നെക്ക് ഡിസൈനുകൾ, ഇതുപോലെ ഒരു മാജിക് ആരും ചെയ്തുകാണില്ല

വളരെയധികം ജനപ്രിയമായ ഒരു ഡിസൈനാണ് വസ്ത്രങ്ങളിലെ ‘പൊട്ട്ലി ബട്ടണുകൾ’. ആകർഷകമായ കുർത്തികൾ, ചുരിദാർ ടോപ്പുകൾ എന്നിവയിൽ ആണ് കൂടുതലും ഇവ കണ്ടുവരുന്നത്‌. എന്നാൽ ഇത് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്കും ഉണ്ടാക്കാം എന്നാണ് ഇവിടെ വിശദമാക്കാൻ പോകുന്നത്.

തയ്യൽ മെഷീൻ, പാൽ കവർ, തുണി, ക്യാൻവാസ് ഷീറ്റ് (നെക്ക് ഡിസൈൻ ചെയ്യാൻ), അളക്കാൻ ഉള്ള ടേപ്പ്. സാധാരണ രീതിയിൽ ഈ ബട്ടണുകൾ ഉണ്ടാക്കുന്നത് തെർമോകോൾ കഷ്ണങ്ങൾ എന്നിങ്ങനെ ഒക്കെ ഉപയോഗിച്ചായിരിക്കും. പക്ഷെ ഇവിടെ നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നമ്മുടെ വീടുകളിൽ സുലഭമായി കാണുന്ന പാൽ കവർ ഉപയോഗിച്ചാണ്. അതും വളരെയേറെ എളുപ്പത്തിൽ. (പിടിക്കുമ്പോൾ അധികം ശബ്ദം ഇല്ലാത്ത ഏത് പ്ലാസ്റ്റിക്ക് കവറും ഉപയോഗിക്കാവുന്നതാണ്)

പാൽ കവർ വളരെ വൃത്തിയായി കഴുകി ഉണക്കി എടുക്കുക ശേഷം കത്രിക വെച്ച് ചെറിയ കഷ്ണങ്ങൾ ആക്കി 2 ഇഞ്ച് വീതിയിലും നീളത്തിലും മുറിച്ചു വെക്കുക. നെക്ക് ഡിസൈൻ ചെയ്യാൻ വേണ്ടി ക്യാൻവാസ് ഷീറ്റ് എടുത്ത് 7 ഇഞ്ച് നീളത്തിലും വീതിയിലും മടക്കി വെച്ചു കഴുത്തിനു വേണ്ട അളവിൽ അടയാളം ഇടുക, ഇവിടെ ഇടുന്നത് ബോട്ട് നെക്ക് ഡിസൈൻ ആയത് കൊണ്ട് ഒരു 4 ഇഞ്ച് എന്ന കണക്കിൽ ഒരു സമ ചതുരം വരയ്ക്കുക അതിനുള്ളിൽ ഒരു യൂ (ഇംഗ്ലീഷ് അക്ഷരം ‘U’) നെക്ക് ആകൃതി വരച്ചു അടയാളപ്പെടുത്തുക(ഡാഷ് ലൈൻ), ശേഷം ചതുരത്തിന്റെ പുറത്തു നിന്നും 1 ഇഞ്ച് വീതി എടുത്തു നേരത്തെ വരച്ച അതേ നെക്ക് പാറ്റേർണ് അടയാളപ്പെടുത്തുക, എന്നിട്ട് അത് കത്രിക വെച്ച് വൃത്തിയായി മുറിച്ചു എടുക്കുക, ഉള്ളിലും പുറത്തും മുറിക്കണം കിട്ടുന്ന കഷ്ണം എടുത്തു വെച്ചാൽ ഒരു യൂ ആകൃതി കിട്ടും.

ഈ യൂ ആകൃതിയിൽ ഉള്ള ഷീറ്റ് കുർത്തിയുടെ തുണിയിൽ ഒട്ടിക്കുക, ശേഷം ഒരു അര ഇഞ്ച് എടുത്തു ആ ആകൃതിയിൽ മുറിച്ചു എടുക്കുക, എന്നിട്ട് ആ അര ഇഞ്ച് ഭാഗം ഉള്ളിലേക്ക് ആക്കി വശം ചേർത്ത് നല്ല ഭംഗിയിൽ തയ്ക്കുക, ഒറ്റ സ്റ്റിച്ചു ആണ് വേണ്ടത് എന്നത് ശ്രദ്ധിക്കുക. ഭംഗിയിൽ ക്യാൻവാസ് ഷീറ്റ് തുന്നി ചേർത്ത കുർത്തിയുടെ തുണി മടക്കി നടുവിൽ ചെറിയ ഒരു കട്ട് കൊടുക്കുക. ഇതുപോലെ ഒരു ചെറിയ കട്ട് ഈ ഡിസൈൻ വെക്കാൻ പോവുന്ന കുർത്തിയുടെ തുണിയിലും നൽകി മാറ്റിവയ്ക്കുക.

കുർത്തിയുടെ ടോപ്പിൽ ആണ് നമ്മുടെ ബട്ടണുകൾ വരുന്നത് അതു കൊണ്ട് ആ ബട്ടണുകളുടെ നിറം ഇടുന്ന പാന്റിന് അനുയോജ്യമായത് ആയാൽ നല്ലത്, അനുയോജ്യമായ കളർ തുണി എടുത്ത് ചെറിയ കഷ്ണങ്ങൾ ആക്കി അതിൽ പാൽ കവർ കഷ്ണങ്ങൾ ഒരു ചെറിയ മുത്ത് പോലെ വെച്ചു പൊതിഞ്ഞ് എടുക്കുക, എന്നിട്ട് ഒരു സൂചിയും നൂലും കൊണ്ട് അത് വൃത്തിയായി ചുറ്റി എടുത്തു കെട്ടി വെക്കുക, ഉരുണ്ട ആകൃതി നില നിർത്താൻ ശ്രമിക്കുക. ഇതു പോലെ മറ്റ് ബട്ടണുകളും ഉണ്ടാക്കി ആവശ്യത്തിന് ആയാൽ, നേരത്തെ ഉണ്ടാക്കി വെച്ച ക്യാൻവാസ് തുണിയിൽ മുക്കാൽ ഇഞ്ച് വ്യത്യാസത്തിൽ തുന്നിച്ചേർക്കുക.

കുർത്തിയുടെ ഉൾഭാഗത്ത് ബട്ടണുകൾ പിടിപ്പിച്ച ക്യാൻവാസിന്റെ നല്ല ഭാഗം വെച്ച് തയ്യൽ മെഷീൻ വെച്ച് തയ്ക്കുക, ശേഷം ബാക്കി വരുന്ന ഭാഗം കട്ട് ചെയ്ത് കളഞ്ഞ് തുണിയുടെ നല്ല വശം പുറത്തു എടുത്തിട്ട് ബട്ടണുകൾ വരുന്ന ഭാഗം മുന്നിൽ മടക്കി എടുത്ത് മേലെ കൂടി തയ്ച്ചെടുക്കുക, യൂ ആകൃതിയിൽ തെറ്റാതെ തയ്‌ക്കുക. കഴുത്തിൽ, സ്ലീവ്ന്റെ താഴെ ഒക്കെ ഇത് ചെയ്യാം, തെര്മോകോൾ ഇല്ല എന്ന് കരുതി ചെയ്യാതെ ഇരിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ,വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ ഇനി സാധിക്കും.

Malayalam News Express