നമ്മൾ എല്ലാവരും നമ്മളുടെ പ്രധാന രേഖയായി ഉപയോഗിക്കുന്ന ഒന്നാണ് എസ്എസ്എൽസി ബുക്ക്. ചിലവർക്ക് എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ എങ്ങനെയാണെങ്കിലും ചില തെറ്റുകൾ സംഭവിക്കാറുണ്ട്. ഇത്തരത്തിലുള്ള തെറ്റുകൾ വന്നു കഴിഞ്ഞാൽ പരിഹരിക്കാതിരിക്കാൻ നല്ല പ്രയാസമാണ്. തെറ്റിയ എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി കേരള ബോർഡ് ആസ്ഥാനമായ തിരുവന്തപുരത്തേക്ക് പല പ്രാവശ്യം പോവേണ്ടി വരാറുണ്ട്.
എന്നാലിനി ചെറിയ തെറ്റുകൾ ഓൺലൈനിലൂടെ തന്നെ ശെരിയാക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം.അതിനു ആദ്യമായി നമ്മളുടെ മൊബൈളിലുള്ള ഏതെങ്കിലും ബ്രൗസർ തുറക്കുക. ശേഷം www.keralapareekshabhavan.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കയറുമ്പോൾ തന്നെ എസ്എസ്എൽസി എക്സാമിനേഷൻ ഓഫ് കേരള എന്ന പേജിലേക്ക് എത്തി ചേരുന്നതാണ്.
എസ്എസ്എൽസി സർട്ടിഫിക്കറ്റ് തിരുത്താൻ ആണെങ്കിൽ ചുവടെ കാണുന്ന എസ്എസ്എൽസി ഫോം എന്നതിൽ ആധാർ കറക്ഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അത് തുറന്നു വരുമ്പോൾ നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത്, ക്വാളിഫിക്കേഷൻ തുടങ്ങിയവ മാറ്റാൻ പറ്റാത്ത അവസ്ഥയിലായിരിക്കും. ഈ ഫോമിന്റെ താഴെയായി നിങ്ങൾക്ക് തിരുത്താൻ കഴിയുന്ന ലിസ്റ്റ് കാണാവുന്നതാണ്.
നിങ്ങൾക്ക് ഏതൊക്കെയാണോ തിരുത്തേണ്ടത് അത് ടിക്ക് മാർക്കായിമിടുക. ശേഷം നിങ്ങളുടെ വിദ്യാഭ്യാസം, ജില്ലാ, മൊബൈൽ നമ്പർ തുടങ്ങിയവ അടിച്ചു കൊടുക്കുക. പൂരിപ്പിച്ചു കഴിഞ്ഞാൽ താഴെയായി ഡിക്ലറേഷൻ എന്ന ഓപ്ഷൻ കാണാൻ കഴിയും. അത് തുറന്നാൽ നിങ്ങൾ പതിനെട്ടു വയസ് താഴെയാണെങ്കിൽ നിങ്ങളുടെ പേരും ഗാർഡിയന്റെ പേരും ഒപ്പുമാണ് വെണ്ടത്.
ചുവടെ സർട്ടിഫിക്കറ്റ് നൽകിയ ഭാഗത്ത് ഏത് സ്കൂൾ അവിടത്തെ ഔദ്യോഗിക ഒപ്പ് എന്നിവ നിർബന്ധമായി നൽകുക. ഇത്തരത്തിൽ നിങ്ങൾ അപേക്ഷിക്കുമ്പോൾ എസ്എസ്എൽസി ബുക്ക്, എച്ച്എമിന്റെ അഡ്മിഷൻ അറ്റെസ്റ്റെഡ്, ചലാൻ സബ്‌മിറ്റ് ചെയ്യുക. എല്ലാ രേഖയും സബ്‌മിറ്റ് ചെയ്തില്ലെങ്കിൽ അപ്ലിക്കേഷൻ ക്യാൻസലായി പോവുന്നതാണ്.
