ഒരു വീട് ആയാൽ നമ്മൾ മലയാളികൾക്ക് ഒരു മാവും , പ്ലാവും ആവശ്യമാണ് . ഏതു പൂക്കാത്ത മാവും പൂക്കാനും അതിൻറെ ചുവട്ടിൽ നിന്ന് നിറയെ കായ്ക്കാനും ചിരട്ടയും ഉപ്പും കൊണ്ട് ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. മാവിന് മാത്രമല്ല പ്ലാവിനും, സപ്പോർട്ട അങ്ങനെ എല്ലാ എല്ലാ മരങ്ങൾക്കും ഇത് ഒത്തിരി ഉപകാരപ്രദമാണ് .
നമുക്ക് എല്ലാവർക്കും പരിചയമുള്ള എപ്സം സാൾട്ട് ആണ് ഇതിനുവേണ്ടി എടുക്കേണ്ടത്. പ്ലാവിന്റെയും, മാവിന്റെയും ഒക്കെ ചുവട്ടിൽ ഒരടി നീക്കി മണ്ണ് മാന്തി കൊടുക്കുക. വലിയ മാവ് ആണെങ്കിൽ 2 ചിരട്ട നിറയെ സാൾട്ട് ഇട്ടു കൊടുക്കുക. ചെറിയ മാവോ പ്ലാവോ ഒക്കെ ആണെങ്കിൽ ഒരു ചിരട്ട ഇട്ടു കൊടുത്താൽ മതി. അതിനുശേഷം മാവിന്റെയും പ്ലാവിന്റെ മൂട്ടിൽ നന്നായിട്ട് മണ്ണ് കൂട്ടിയിട്ട് കൊടുക്കണം.
അതുപോലെതന്നെ ഒരു ചക്ക പോലും കേടുപിടിക്കുകയോ കൊഴിഞ്ഞു പോവുകയോ ചെയ്യുകയില്ല . മാവിനും പ്ലാവിനും മാത്രമല്ല പൂച്ചെടികൾക്കും , വൃക്ഷങ്ങൾക്കും, പച്ചക്കറികൾക്കും ഒരുപോലെ ഫലം തരുന്ന ഒന്നാണ്എപ്സം സാൾട്ട്.
