ഏറ്റവും അപകടം പിടിച്ചതും ബുദ്ധിമുട്ടേറിയതുമായ ലോകത്തിലെ ജോലികൾ

ഏതു ജോലിക്കും അതിന്റെ തായമാന്യതയുണ്ട് എന്നാണ് നമ്മൾ പറയാറ്. എന്നാൽ എല്ലാ ജോലികളും എല്ലാവർക്കും ചെയ്യാൻ പറ്റില്ല എന്ന സത്യവും നമ്മൾ ഓർക്കണം. 100 രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ദിവസവേതനം ലഭിക്കുന്നവരാണ് നമുക്കുചുറ്റും. ലോകത്തിലെ ഏറ്റവും വിഷമകരമായ ജോലികളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ അത്തരം ജോലികളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട ഒട്ടുമിക്ക എല്ലാ ജോലികളും ഏറെ ബുദ്ധിമുട്ടുള്ളതാണ്. അത്തരത്തിലൊന്നാണ് സബ്മറൈൻ ജോബ്. അടിയന്തര സാഹചര്യങ്ങളിൽ പോലും വെള്ളത്തിനടിയിൽ മുങ്ങി കിടക്കേണ്ടി വരുന്നത് ഏറെ ദുഷ്കരമാകും. ഭൂമി കുലുക്കമോ വെള്ളപ്പൊക്കമോ എന്തുതന്നെയായാലും ബുദ്ധിമുട്ടേണ്ടി വരും.

വൈദ്യുതി ലൈനുകളിൽ ജോലിചെയ്യുന്നത് തന്നെ അപകടം പിടിച്ചതാണ്.ട്രയിനുകളിൽ മുകളിലൂടെ പോകുന്ന ഇലക്ട്രിക് കമ്പികൾ കണ്ടിട്ടില്ലേ. റെയിൽവേ ട്രാക്കുകളിലെ ഈ ലൈൻ കമ്പികൾ വളരെയേറെ അപകടം പിടിച്ചതാണ്. വളരെ അധികം ഉയരെ അല്ലെങ്കിൽ കൂടി ഇതിൽ കയറി ജോലി ചെയ്യുന്നത് ദുഷ്കരമാണ്.ഇത്തരം ഉയർന്ന വോൾട്ടേജ് ഇലക്ട്രിക് ലൈനുകളിൽ പണിയെടുക്കേണ്ടി വരുന്നവരുണ്ട്. ഇത്തരത്തിൽ അപകടം പിടിച്ച ജോലികളിൽ രണ്ടാമൻ ആണ് റെയിൽ ഇലക്ട്രിഫിക്കേഷൻ ജോലികൾ.

പട്ടാളക്കാരുടെ ജീവിതം വളരെ അപകടം പിടിച്ചതാണ് അതാണ്‌ അടുത്തതായി അപകടം പിടിച്ച ജോലികളിൽ പറയുന്നത്.ലോകത്തിൽ തന്നെ വളരെ അപകടം പിടിച്ച ജോലികളിൽ ഒന്നാണ് അണ്ടർ വാട്ടർ വെൽഡിങ്. ലോകമെമ്പാടുമുള്ള പലതരം വ്യവസായ ആവശ്യങ്ങളും നിലനിർത്താൻ ഈ വിഭാഗം കഠിനമായി വിയർക്കുന്നുണ്ട്. എന്ന് മാത്രമല്ല ജീവൻ തന്നെ നഷ്ടമായേക്കാവുന്ന റിസ്ക് പിടിച്ച ജോലി കൂടിയാണ് ഇത്.

ഓയിൽ ആൻഡ് ഗ്യാസ് വർക്കേഴ്സ്, അസ്ട്രോണൈട്സ്, ആംബുലൻസ് ഡ്രൈവേഴ്സ്, കമേർഷ്യൽ ഡ്രൈവേഴ്സ്, അങ്ങനെ പത്തോളം അപകടം പിടിച്ച ജോലികളാണ് ഉള്ളത്. വിശദമായി അറിയാം വീഡിയോ.

Malayalam News Express