ഒരുപിടി ചോറു മതി കറിവേപ്പ് കാട് പോലെ വളരാൻ

ഒരു വീട്ടിലെ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വീട്ടിൽ തന്നെ ഒരു കറിവേപ്പ് വയ്ക്കുകയാണ് ഏറ്റവും നല്ലത്. കറിവേപ്പ് നന്നായിട്ട് തഴച്ചു വളരാൻ ഇത് ഒരു അടിപൊളി മാർഗം.

പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് കീടങ്ങളുടെ ആക്രമണം. ഇതിനുവേണ്ടി നമുക്ക് ഒരുപിടി ചോറാണ് വേണ്ടത്. ഇനി ഒരു രണ്ട് ടീസ്പൂൺ തൈര് എടുക്കണം.പിന്നെ ഒരുതുടം വെളുത്തുള്ളിയും ,ചെറിയൊരു പീസ് കായവും ആണ് വേണ്ടത് . ഈ ചെരുവകൾ എല്ലാം കൂടെ മിക്സിയിൽ നന്നായിട്ടു ഒന്ന് പേസ്റ്റ് പോലെ അരച്ചെടുക്കുക.

ഇനി ഇതിനെ ഒരു പാത്രത്തിലേക്ക് നമുക്ക് മൂന്നു ദിവസം ഇത് അടച്ചു മാറ്റിവയ്ക്കണം.ഇത് അടച്ചു വയ്ക്കുമ്പോൾ തുണികൊണ്ട് മൂടിവെച്ച് വേണം അടയ്ക്കാൻ. നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ചിരുന്ന ആ മരുന്ന് മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുക്കാം .ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം . ഇതിനെ ഒന്ന് അരിച്ച് സ്പ്രേ ബോട്ടിലുകളിലാക്കാം. ഇനി ഈ ഒരു മിശ്രിതം അടിച്ചു കൊടുക്കാം.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അടിച്ചു കൊടുക്കാൻ ശ്രദ്ധിക്കുക.പെട്ടെന്ന് തന്നെ കീടങ്ങളൊക്കെ നശിക്കുന്നതാണ്.

കറിവേപ്പിലയിൽ ഉണ്ടാകുന്ന പുള്ളി കുത്തുകൾ ,കറിവേപ്പില മുരടിച്ചു പോകുന്നത് കറുത്തു പോകുന്നത് ഇവയെല്ലാം ഒഴിവാക്കാൻ ആയിട്ട് സാധിക്കും.പച്ച ചാണകവും കടലപ്പിണ്ണാക്കും മിക്സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം കറിവേപ്പ് പുതിയ ഇലകൾ വളരാൻ സഹായിക്കുകയും നല്ലതുപോലെ തഴച്ചു വളരുകയും ചെയ്യും.

Malayalam News Express