നമ്മുടെ വീടുകളിൽ ഉള്ള ഒന്നാണ് കറുവപ്പട്ട എന്ന് പറയുന്നത്. നമ്മൾ ബിരിയാണിയിലും മറ്റു ഭക്ഷണങ്ങളിലും എല്ലാം ഇടുവാനായി ഇത് ഉൾപ്പെടുന്ന മസാലക്കൂട്ടുകൾ വാങ്ങി വാക്കറുണ്ട്.
ഇത് നമ്മൾ കടകളിൽ നിന്ന് വാങ്ങുകയാണ് പതിവ്. ചുരുക്കം ചിലരുടെ വീടുകളിൽ എങ്കിലും കറുവപ്പട്ട മരമായി നിൽക്കുന്നുണ്ടാവും. എന്നാൽ അവർക്ക് എങ്ങനെയാണ് ഇത് ശരിയായ രീതിയിൽ എടുക്കുന്നത് എന്ന് പലപ്പോഴും അറിയില്ല. സിലോ സിലമൺ ആണ് ഒറിജിനൽ കറുവപ്പട്ട. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന കറുവപട്ട ക്യാഷ്യ സിലമൺ ആണ്. യഥാർത്ഥത്തിൽ ഉള്ളത് ലൈറ്റ് ബ്രൗൺ കളർ ആണ്. മാത്രമല്ല അതിന് കുറച്ചു കൂടെ സുഗന്ധവും എരിവും നിൽക്കുന്നു. എന്നാൽ കടകളിൽ നിന്നും വാങ്ങുന്നതിന് അധികം സുഗന്ധവും എരിവും ഉണ്ടാവുകയില്ല ഡാർക്ക് ബ്രൗൺ നിറവുമായിരിക്കും. അതു കൊണ്ട് തന്നെ അതിൻറെ ഗുണം നഷ്ടപ്പെടുന്നു. അപ്പോൾ ഒറിജിനൽ കറുവപ്പട്ട എങ്ങനെയാണ് മരങ്ങളിൽ നിന്ന് എടുക്കുന്നത് എന്നും ഈ ഒരു വിഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. പലർക്കും അറിയാത്ത ഈ ഒരു കാര്യം നിങ്ങൾക്ക് മറ്റുള്ളവരുമായി പങ്കു വയ്ക്കാവുന്നതാണ്. അപ്പോൾ
കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.
