കയ്പ്പില്ലാത്ത പാവയ്ക്ക കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ചെയ്താൽ ഇനി കുട്ടികൾ പാവയ്ക്ക ചോദിച്ചു വാങ്ങി കഴിക്കും!

നമ്മുടെ വീടുകളിൽ എല്ലാം പാവയ്ക്ക കറി വയ്ക്കാറുണ്ട്. എന്നാൽ ഇത് കറി വെക്കുമ്പോൾ കുട്ടികൾക്കും മറ്റും കഴിക്കാൻ ഏറെ മടിയാണ്. ഇതിൻറെ കയ്പ് തന്നെയാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ പൊതുവേ പാവയ്ക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ്. എന്നാൽ ഇനി അങ്ങനെയല്ല. ഈ ഒരു കാര്യം നിങ്ങൾ ട്രൈ ചെയ്തു നോക്കിയാൽ കുട്ടികളും, മുതിർന്നവരും ഒരുപോലെ പാവയ്ക്ക വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും. പാവക്കയുടെ കയ്പ്പ് ഒരുവിധത്തിൽ മാറ്റി കറി വയ്ക്കുകയാണെങ്കിൽ ഏറെ സ്വാദിഷ്ടവും, രുചികരവുമായി ഇത് നമുക്ക് ലഭിക്കുന്നതായിരിക്കും.

ഇത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ആദ്യം പാവയ്ക്കാ നല്ലതുപോലെ കുരുകളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഇത് ചെറിയ കഷണങ്ങളായി അരിയണം. ഇനി ഇതിലേക്ക് അൽപം മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം അല്പം ഉപ്പു കൂടി ആഡ് ചെയ്തു കൊടുക്കണം. ഇനി ഇത് നല്ലവണ്ണം ഒന്നു മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തതിനുശേഷം ഏകദേശം ഒരു മണിക്കൂർ ഇത് മൂടിവെക്കുക.

ഈ ഒരു സമയം കൊണ്ട് ഇതിലെ കയ്പ്പ് എല്ലാം ഊറി വരുന്നതായിരിക്കും. ഇത് നീക്കം ചെയ്തതിനുശേഷം കറി വയ്ക്കാവുന്നതാണ്. ഇത് ഒന്നുകൂടി വെള്ളത്തിൽ കഴുകിയതിനുശേഷം ആണ് കറിവെക്കുന്നത് എങ്കിൽ കയ്പ്പ് ഒരുവിധം പൂർണ്ണമായും മാറി കിട്ടുന്നതായിരിക്കും. ഇങ്ങനെ ചെയ്തതിനുശേഷം നിങ്ങൾ പാവയ്ക്ക കൊണ്ട് ഏത് വിഭവം ഉണ്ടാക്കിയാലും കയ്പ്പ് ഉണ്ടാകില്ല. എല്ലാ ആളുകളും ഇതൊന്ന് ട്രൈ ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാം.

Malayalam News Express