കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ ഇനി ഉരച്ച് കഷ്ടപ്പെടണ്ട, ഇങ്ങനെ ചെയ്താൽ മതി

പാചകം ചെയ്യുന്ന എല്ലാ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പാചകം ചെയ്യുന്ന വസ്തുക്കൾ പാത്രങ്ങളിൽ കരിഞ്ഞു പിടിക്കുന്നത്. കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ നമ്മൾ ഒരുപാട് കരിപിടിച്ച പാത്രങ്ങൾ ഉപേക്ഷിക്കുകയാണ് ചെയ്യാനുള്ളത്. പല ആളുകൾക്കും വളരെയധികം ഇഷ്ടമുള്ള പാത്രങ്ങൾ ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടതായി വരും. എന്നാൽ ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള പാത്രങ്ങൾ ഉപേക്ഷിക്കേണ്ടി വരില്ല. എത്ര തന്നെ കരിപിടിച്ച പാത്രങ്ങൾ ആയാലും വളരെവേഗം വൃത്തിയാക്കി എടുക്കുന്നതിനുള്ള എളുപ്പമാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സാധാരണ നമ്മൾ ബേക്കിംഗ് സോഡാ, വാഷിംഗ്‌ ലിക്വിഡ് എന്നിവ ഉപയോഗിച്ച് നല്ലപോലെ അമർത്തി ഉരച്ചാണ് കരി നീക്കുന്നത്. എന്നാൽ ഇനി ഒട്ടും കഷ്ടപ്പെടാതെ തന്നെ ഇത് കളയാൻ സാധിക്കും. ഇതിനായി കരിപിടിച്ച പാത്രം എടുക്കുക. അതിനുശേഷം ഇതിലേക്ക് നമ്മുടെ വീടുകളിൽ ഉള്ള, ഉപയോഗിച്ച് കഴിഞ്ഞ ഗുളികയുടെ കവറുകൾ ശേഖരിക്കുക. അതിനുശേഷം ഇത് ചെറിയ പീസുകൾ ആക്കി പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അലുമിനിയം ഫോയിൽ ഉണ്ടെങ്കിൽ ഇതിലേക്ക് കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ചായ പത്രത്തിന്റെ വലുപ്പം ആണെങ്കിൽ രണ്ടു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. വലിയ പാത്രം ആണെങ്കിൽ അതിനനുസരിച്ച് വെള്ളമൊഴിക്കുക.

ഇനി ഇത് അടുപ്പിൽവെച്ച് 10 മിനിറ്റ് നന്നായി തിളപ്പിക്കുക. തിളച്ചശേഷം സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കേണ്ടതാണ്. ചെറുതായി ഇളക്കുമ്പോൾ തന്നെ അടിഭാഗത്ത് പിടിച്ചിരുന്ന കരി ഇളകി വരുന്നത് നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെ പാത്രത്തിലെ എല്ലാ ഭാഗവും നന്നായി ഇളക്കിക്കൊടുക്കുക. ഇനി ചൂട് ഓഫ് ചെയ്തു പാത്രം മാറ്റുക. ഇനി ഒരു വാഷിംഗ് സോപ്പ് ഉപയോഗിച്ച് ഒട്ടും ബലം പിടിക്കാതെ തന്നെ വെറുതെ കഴുകി എടുത്താൽ മതി. പാത്രത്തിന്റെ അടിയിൽ പിടിച്ചിരുന്ന കരി പൂർണ്ണമായി മാറിയത് കാണാൻ സാധിക്കും. ഇതെല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും.

Malayalam News Express