വേനൽക്കാലം എന്നു പറയുന്നത് വീടുകളിൽ കറണ്ട് ബിൽ ഉയരുന്ന സമയമാണ്. ചൂടു കൂടുന്നതിനാൽ എല്ലാ മുറികളിലും ഫാൻ കറങ്ങുമ്പോൾ വലിയ കറന്റ് ബിൽ തന്നെയാണ് വരുന്നത്.
കാലാകാലങ്ങളിൽ ഫാനിന്റെ ഡിസൈനിലും രൂപത്തിലും മാറ്റം വന്നെങ്കിലും ഉപയോഗിക്കുന്ന ടെക്നോളജി എല്ലാം ഒന്ന് തന്നെ ആയതു കൊണ്ട് കറണ്ട് ബില്ല് വലിയ രീതിയിൽ ലാഭിക്കാൻ കഴിയാറില്ല. എന്നാൽ ഇവിടെ പരിചയപെടുത്തുന്നത് കറണ്ട് ബില്ല് കുറയ്ക്കാവുന്ന രീതിയിൽ നിർമ്മിച്ച് എടുത്തിട്ടുള്ള BLDC ഫാനുകളെ കുറിച്ചാണ്. സാധാരണ ഫാനുകളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ മോട്ടോറിൽ ആണ് വ്യത്യാസം വരുന്നത്. ബ്രഷ്ലെസ്സ് ഡയറക്റ്റ് കറണ്ട് മോഡിൽ ആണ് ഇവ വർക്ക് ചെയ്യുന്നത്. സാധാരണ ഫാനുകൾ വർക്ക് ചെയ്യുന്നതിനേക്കാൾ 65 ശതമാനം ഇലക്ട്രിസിറ്റി ലാഭിക്കുന്നതിനായി ഇത് സഹായിക്കുന്നതാണ്. വളരെ കുറഞ്ഞ വോൾട്ടേജിൽ പോലും നല്ല പവറോടു കൂടി പ്രവർത്തിക്കുന്നതാണ്. വെറും 20 മിനിറ്റ് ഉപയോഗിച്ച് ടെക്നിക്കൽ നോളജ് ഒന്നുമില്ലാത്ത ആർക്കും എളുപ്പത്തിൽ ഫിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഏകദേശം നാലായിരം രൂപയ്ക്ക് നിങ്ങൾക്കിത് മാർക്കറ്റിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. വ്യത്യസ്ത ബ്രാൻഡുകളിൽ ഇത് ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഇവ തിരഞ്ഞെടുക്കാവുന്നതാണ്.
കൂടുതൽ അറിയാൻ വിഡിയോ കാണാവുന്നതാണ്.
