കറികളിൽ ഉപ്പ് കൂടിയാൽ ഇനി ടെൻഷനടിക്കേണ്ട..!! ഇക്കാര്യങ്ങൾ മാത്രം ചെയ്‌താൽ മതി..!!

നമ്മൾ വീട്ടിൽ പല കറികൾ ഉണ്ടാക്കാറുണ്ട്. കറികൾ ഉണ്ടാക്കുമ്പോൾ പല പ്രശ്നങ്ങളും നമ്മൾ നേരിടും. ചില സമയങ്ങളിൽ ഒരുപാട് ആളുകൾ നേരിടുന്ന വളരെ സാധാരണമായ ഒരു പ്രശ്നമാണ് കറികളിൽ ഉപ്പ് ആവശ്യത്തിനും കൂടുതൽ ആവുന്നത്. ഇത് സാധാരണമായ പ്രശ്നമാണെങ്കിലും ഉപ്പ് കൂടിയ കറി നമുക്ക് ചിലപ്പോൾ ഉപയോഗിക്കാൻ കൂടി സാധിച്ചെന്നു വരില്ല.

ഇതിനാൽ തന്നെ ഉപ്പു കൂടിയ അവസ്ഥയിൽ പല ആളുകൾക്കും ഉണ്ടാക്കിയ കറി മുഴുവൻ കളയേണ്ട അവസ്ഥ വരാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് വളരെ പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കും. നമുക്കാർക്കും ഇക്കാര്യം അറിഞ്ഞിരിക്കണം എന്നില്ല. ഈ പ്രശ്നത്തിന് നമ്മുടെ അടുക്കളയിൽ ഉള്ള ഒരു വസ്തു ഉപയോഗിച്ചാണ് പരിഹാരം കാണുന്നത്. കറികളിൽ നമ്മൾ പൊതുവേ ഉപയോഗിക്കുന്ന ഒന്നാണ് സവാള.

കറികളിൽ ഉപ്പ് കൂടിയാൽ സവാള നന്നായി കഴുകിയെടുത്ത് ഇതിന്റെ പകുതി മുറിച്ച് ഉപ്പു കൂടിയ കറിയിൽ ഇത് തിളയ്ക്കുന്ന സമയത്ത് മുറിച്ച ഭാഗം കമഴ്ത്തിവെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ അധികമുള്ള ഉപ്പ് സവാളയിലേക്ക് വലിച്ചെടുക്കുകയും കറിയുടെ ഉപ്പ് പാകത്തിന് ആവുകയും ചെയ്യും. മാത്രമല്ല ഈ സവാള പിന്നീട് ഈ കറിയിൽ തന്നെ ഉപയോഗിക്കാനും സാധിക്കും. പല ആളുകളും വളരെ വിഷമത്തോടെ നേരിട്ടിരുന്ന ഉപ്പു കൂടുന്ന പ്രശ്നത്തിന് ഇങ്ങനെ വളരെ എളുപ്പത്തിൽ പരിഹാരം കാണാം.

Malayalam News Express