കറികളിൽ ഉപ്പ് കൂടിയോ? എങ്കിൽ വിഷമിക്കേണ്ട ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ വീടുകളിൽ നമ്മൾ പലതരത്തിലുള്ള കറികൾ തയ്യാറാക്കാറുണ്ട്. നോൺവെജ് വിഭവങ്ങളും വെജ് വിഭവങ്ങളും നമ്മൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ ഇഷ്ടത്തോടെ തയ്യാറാക്കുന്ന കറികളിൽ ഉപ്പു കൂടിയാൽ നമ്മൾ വളരെ വിഷമത്തിലാകും. കാരണം കറികളിൽ ഉപ്പ് കുറഞ്ഞാൽ അല്പം ഉപ്പ് നമുക്ക് ടേസ്റ്റ് ചെയ്ത് നോക്കിയതിനു ശേഷം ആവശ്യത്തിന് കറികളിൽ ചേർക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിലൊരു പ്രതിവിധി കറികളിൽ ഉപ്പു കൂടിയാൽ ഉള്ള സാഹചര്യത്തിൽ നടത്താൻ സാധിക്കില്ല. പല ആളുകളും കറികളിൽ ഉപ്പു കൂടിയാൽ ചൂടുവെള്ളം ഒഴിക്കുന്ന പതിവുണ്ട്. എന്നാൽ ഇങ്ങനെ ചെയ്താൽ ഗ്രേവി ഉള്ള കറികളിൽ ആണെങ്കിൽ ഇവയുടെ കൊഴുപ്പ് നഷ്ടപ്പെടുകയും രുചി കുറയുകയും ചെയ്യും.

എന്നാൽ ഇതിന് നമ്മുടെ അടുക്കളയിൽ തന്നെ പരിഹാരമുണ്ട്. കറിയിൽ ഉപ്പു കൂടിയാൽ സവാള വലിയ കഷണങ്ങളായി അരിഞ്ഞ് കറികളിൽ ഇട്ട് കൊടുക്കുന്നത് നല്ലതാണ്. ഇത് അധികമായി നിൽക്കുന്ന ഉപ്പ് വലിച്ചെടുക്കും. കൂടാതെ സെർവ്വ് ചെയ്യുമ്പോൾ ഇത് എടുത്ത് മാറ്റുന്നതിനും എളുപ്പമാണ്. സവാളയ്ക്ക് പകരം ഉരുളക്കിഴങ്ങ് വലിയ കഷ്ണങ്ങളാക്കി അരിഞ്ഞതും കറികളിൽ ഇട്ട് കൊടുക്കാൻ സാധിക്കും. ഇതിനെല്ലാം പുറമേ മറ്റൊരു ഫലപ്രദമായ രീതി ഉണ്ട്. ഇതിനായി നമുക്ക് ആവശ്യമുള്ളത് അരിപ്പൊടി ആണ്. അരിപ്പൊടി ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ വെള്ളം ചേർത്ത് കുഴച്ചെടുക്കുക. അതിനുശേഷം ഇത് ചപ്പാത്തി പരത്താൻ തയ്യാറാക്കുന്ന ഉരുളയുടെ വലിപ്പത്തിലുള്ള ഉരുളകളാക്കി മാറ്റുക.

അതിനുശേഷം ഇത് കറികളിൽ ഇട്ടു കൊടുത്താൽ മതിയാകും. കറികളിലെ ഉപ്പ് പാകത്തിന് ആവുകയും ചെയ്യും. ഇത്തരം വഴികൾ പാചകം ചെയ്യുന്ന എല്ലാ ആളുകൾക്കും വളരെയധികം ഉപകാരപ്പെടുന്നതാണ്. ആയതിനാൽ എല്ലാവരും ഇവ പരീക്ഷിച്ചു നോക്കൂ.

Malayalam News Express