കറികളിൽ ഉപ്പ് കൂടി പോയാൽ ഇനി വിഷമിക്കേണ്ട.!! ഈ രീതികളൊന്ന് ട്രൈ ചെയ്തു നോക്കൂ..!!

എല്ലാ ആളുകളും പാചകം ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം ആയിരിക്കും കറിയിൽ ഉപ്പു കൂടി പോവുക എന്നത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സഹായകമാകുന്ന കുറച്ച് സൂത്രപ്പണികൾ ഇവിടെ പരിശോധിക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ കറികളിൽ അധികമായിട്ടുള്ള ഉപ്പ് കുറയ്ക്കാൻ സാധിക്കുന്നതാണ്. സാമ്പാർ, മോരുകറി എന്നിങ്ങനെ ഗ്രേവി വരുന്ന ഒഴിച്ച് കഴിവുകളിൽ ഉപ്പു കൂടിയാൽ ഒരല്പം ഉരുളക്കിഴങ്ങ് മുറിച്ച് ചേർക്കുന്നത് നല്ലതാണ്.

വേവിക്കാത്ത ഉരുളക്കിഴങ്ങ് ആണ് ഇടേണ്ടത്. ശേഷം ഇത് എടുത്തു കളയാവുന്നതാണ്. ഈ സമയം കൊണ്ട് ഉരുളക്കിഴങ്ങിൽ ഉപ്പും മുഴുവൻ പിടിച്ചിട്ടുണ്ടാവും. മീൻ ഫ്രൈ ചെയ്യുമ്പോഴോ മറ്റോ ആണ് ഉപ്പ് കൂടുന്നത് എങ്കിൽ അല്പം നെയ്യ് ഒഴിച്ചു കൊടുത്താൽ മതി. നെയ് ചേർത്ത് ഫ്രൈ ചെയ്യുമ്പോൾ ഉപ്പ് പാകത്തിന് ആകുന്നത് ആയിരിക്കും.

ഉപ്പേരിയും, തോരനും എല്ലാം വെക്കുമ്പോഴാണ് ഉപ്പു കൂടുന്നത് എങ്കിൽ ഒരല്പം നാരങ്ങാനീര് പിഴിഞ്ഞു ചേർത്ത് കൊടുത്താൽ മതി. ഇനി നോൺവെജ് വിഭവങ്ങളിൽ ആണ് ഉപ്പു കൂടിയത് എങ്കിൽ ഒരു അല്പം ഗോതമ്പ് ഉരുളയാക്കി അതിൽ ഇട്ടു കൊടുത്താൽ ഉപ്പ് പാകത്തിന് ആയി കിട്ടുന്നതായിരിക്കും. ഈ രീതികൾ എല്ലാ ആളുകളും പരീക്ഷിച്ച് നോക്കാൻ ശ്രദ്ധിക്കണം.

Malayalam News Express