നമ്മുടെ എല്ലാം വീടുകളിൽ പാചകം ചെയ്യുമ്പോൾ രുചിയും മണം കൂട്ടുന്നതിന് പലകാര്യങ്ങൾ ഉപയോഗിക്കും. ഇതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില. കറിവേപ്പ് നട്ടു വളർത്താൻ ബുദ്ധിമുട്ടാണെന്ന് വിചാരിച്ച് ആളുകൾ ഇത് കടയിൽ നിന്ന് വാങ്ങുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ഇങ്ങനെ കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ കീടങ്ങളുടെ ആക്രമണം ഇല്ലാതിരിക്കാൻ മാരകമായ കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല. അതിനാൽ തന്നെ ഇങ്ങനെ വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇതിനു പകരമായി നമ്മുടെ വീട്ടിൽ തന്നെ കറിവേപ്പ് നട്ടുവളർത്താൻ സാധിക്കും. പല ആളുകളും കറിവേപ്പ് നട്ടതിനു ശേഷം പ്രതീക്ഷിച്ചപോലെ വളരുന്നില്ല എന്ന് പറയാറുണ്ട്. ഇതിന് ചില പരിഹാരമാർഗ്ഗങ്ങൾ ഉണ്ട്. കറിവേപ്പ് നടുമ്പോൾ ഇത് നന്നായി പ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം വെക്കാൻ. എന്നാലേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. അതുപോലെ കറിവേപ്പിന് വേണ്ടി മണ്ണ് ഒരുക്കുമ്പോൾ ചരൽമണ്ണ് ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും. ഇതിനുപുറമേ ഒട്ടും വളർച്ച ഇല്ലാതെ നിൽക്കുന്ന കറിവേപ്പില പോലും തഴച്ചു വളരുന്നതിന് ഒരു ടിപ്പ് ഉണ്ട്. ഇതിനായി രണ്ട് ടീസ്പൂൺ തൈരിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി കലക്കുക. ഇത് കറിവേപ്പിന്റെ ചുവട്ടിൽ വേരിനോട് ചേർന്ന് മണ്ണിളക്കി ഒഴിച്ചു കൊടുക്കുക. ഇത് ആഴ്ചയിൽ ഒരു വട്ടം ചെയ്താൽ കറിവേപ്പ് നന്നായി തഴച്ചു വളരും. കറിവേപ്പ് പരിചരിക്കുന്നതിനുള്ള കൂടുതൽ ടിപ്പുകൾക്കായി മുഴുവനായി കാണുക.
