കറ്റാർവാഴ ഇനി വീട്ടിൽ തഴച്ചു വളരും, ഈ കാര്യങ്ങൾ മാത്രം മതി

വീട്ടില്‍ ഒരു കറ്റാര്‍വാഴ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിന്റെ പരിപാലനം പലര്‍ക്കും അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഏത് കറ്റാര്‍വാഴയും നമുക്ക് പെട്ടെന്ന് തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. ഇനി വീട്ടില്‍ കറ്റാര്‍വാഴ ചെടി വളര്‍ത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ധാരാളമുള്ള ഒന്നാണ് കറ്റാര്‍വാഴ. ഇത് സൂര്യതാപത്തെ വരെ പ്രതിരോധിക്കുന്നുണ്ട്. നിങ്ങള്‍ ഒരു നഴ്‌സറിയില്‍ നിന്ന് ഒരു ചെടി വാങ്ങിയാലും ശരിയായ പരിചരണത്തിലൂടെ അത് ആരോഗ്യമുള്ളതും ദീര്‍ഘായുസ്സുള്ളതുമായ ഒരു ചെടിയായി വളര്‍ത്താന്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങള്‍ ഒരു വീട്ടുചെടിയായാണ് കറ്റാര്‍ വാഴ വളര്‍ത്തുന്നതെങ്കില്‍, അത് എട്ട് മുതല്‍ 12 ഇഞ്ച് വരെ നീളമുള്ള ഒരു കണ്ടെയ്നറിലേക്ക് പറിച്ച് നടുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. മാറ്റി നടുമ്പോള്‍ പാത്രങ്ങളുടെ വലിപ്പത്തെക്കുറിച്ചും മനസ്സിലാക്കാവുന്നതാണ്. കളിമണ്ണ് ചട്ടിയില്‍ വേണം ചെടി നടുന്നതിന്. ഇത് മണ്ണ് വേഗത്തില്‍ വരണ്ടുപോകാന്‍ അനുവദിക്കുന്നു, അങ്ങനെ അത് വെള്ളക്കെട്ടില്‍ നില്‍ക്കില്ല. ഓരോ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍, നിങ്ങളുടെ ചെടി വീണ്ടും മാറ്റി നടേണ്ടതായി വരുന്നുണ്ട്.

പ്രത്യേകിച്ചും അത് അല്‍പ്പം ഭാരമുള്ളതാണെങ്കില്‍ മാറ്റി നടേണ്ടതാണ്. സൂര്യപ്രകാശമുള്ള സ്ഥലത്ത് ഇത് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള, അല്‍പം നനവുള്ള പ്രത്യേക പോട്ടിംഗ് മിശ്രിതത്തില്‍ നടുക.നനയ്ക്കുന്നതിന് ഇടയില്‍ മുകളിലെ രണ്ട് ഇഞ്ച് മണ്ണ് ഉണങ്ങാന്‍ അനുവദിക്കുക. ഇത്രയും ചെയ്താല്‍ നിങ്ങളുടെ കറ്റാര്‍വാഴ ആരോഗ്യത്തോടെ വളരുന്നു.

Malayalam News Express