കറ്റാർവാഴ കാടുപോലെ വളരാനും തൈ ഉണ്ടാക്കാനും ഇങ്ങനെ ചെയ്താൽ മതി

കറ്റാർവാഴ നമുക്കെല്ലാം പരിചിതമായ ഒരു ചെടിയാണ്. ഇത് ഒരുപാട് ആളുകൾ കേശ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ഇങ്ങനെ നിരന്തരമായി കറ്റാർവാഴയുടെ ഉപയോഗം ഉള്ള ആളുകൾ കറ്റാർ വാഴ നട്ടു വളർത്തുമ്പോൾ വേണ്ടവിധത്തിൽ ഇവ വളരാറില്ല. ചിലപ്പോഴൊക്കെ ഇവ ചീഞ്ഞു പോവുകയോ ഉണങ്ങി പോവുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഒരുപാട് ശ്രദ്ധയോടെ ഇവ നോക്കേണ്ട കാര്യമില്ല. വളരെ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി, കറ്റാർവാഴ നല്ല രീതിയിൽ വളരുകയും തൈകൾ നിങ്ങൾക്ക് പറിച്ചു മാറ്റി കൂടുതൽ ചെടികളുണ്ടാക്കാനും സാധിക്കും.

പ്രധാനമായും കറ്റാർവാഴ എപ്പോഴും നനച്ചു കൊടുക്കേണ്ട ആവശ്യമില്ല. മാത്രമല്ല മഴക്കാലം ഉണ്ടാകുമ്പോൾ വെള്ളക്കെട്ട് ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ കറ്റാർവാഴ നടരുത്. ഇവ പെട്ടെന്ന് ചീഞ്ഞു പോകുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ നനയ്ക്കുന്നതാണ് ഉത്തമം.

മാത്രമല്ല ചെടിച്ചട്ടികളിൽ നട്ടാൽ ഇതിൽ ഡ്രെയിൻ ഹോൾ ഉള്ളതിനാൽ അധികമായുള്ള വെള്ളം ഇതിലൂടെ പോവുകയും ചെയ്യും. ഇതിനുപുറമേ കറ്റാർവാഴ നന്നായി വളരുന്നതിന് പ്രകൃതിദത്തമായ രീതിയിൽ ഒരു വ ളപ്രയോഗം ഉണ്ട്. ഇതെങ്ങനെയാണ് എന്ന് നോക്കാം. ഇതിനായി നമുക്ക് വേണ്ടത് മുട്ടത്തോട് ആണ്. ആദ്യം രണ്ടു മുട്ടയുടെ തോട് നന്നായി പൊടിച്ചെടുക്കുക.

അതിനുശേഷം കൂൺ കമ്പോസ്റ്റ് അരക്കപ്പ് എടുക്കുക. അതുപോലെതന്നെ കാപ്പി പൊടിയുടെ ചണ്ടി കാൽ കപ്പ് എടുക്കുക. ഇവ മൂന്നും നന്നായി മിക്സ് ചെയ്യുക. കറ്റാർവാഴയുടെ വലുപ്പമനുസരിച്ച് വളപ്രയോഗം നടത്താവുന്നതാണ്. ചെറിയ തൈ ആണെങ്കിൽ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന മിശ്രിതത്തിന്റെ കാൽഭാഗം എടുത്താൽ മതിയാകും. വളപ്രയോഗം നടത്തുമ്പോൾ ചെടിയിൽനിന്ന് അല്പം മാറി വേണം വളം ഇട്ടു കൊടുക്കാൻ.

അല്പം മണ്ണ് നീക്കിയതിനു ശേഷം വളം ഇടാവുന്നതാണ്. ശേഷം കുറച്ചു വെള്ളം ഇതിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കുക. മണ്ണും വളവും കൂടി കലരുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ രീതിയിൽ വളപ്രയോഗം നടത്തുകയും മേൽപ്പറഞ്ഞ രീതികൾ പാലിക്കുകയും ചെയ്താൽ കറ്റാർവാഴ നല്ല രീതിയിൽ വളരുന്നതാണ്.

Malayalam News Express