കറ്റാർവാഴ തഴച്ചു വളരാൻ ഇത് മാത്രം മതി..!! കറ്റാർവാഴ വളർത്തുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം..!!

കറ്റാർവാഴ ഇന്ന് വളരെയധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ചെടിയാണ്. കറ്റാർവാഴയുടെ ഗുണങ്ങൾ എടുത്തു പറയേണ്ട ആവശ്യമില്ല. കറ്റാർവാഴയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ദിവസേനയുള്ള ഉപയോഗത്തിന് കറ്റാർവാഴ വളർത്തുന്ന ആളുകൾ ഉണ്ട്. അതിനാൽ തന്നെ കറ്റാർവാഴയുടെ പരിചരണത്തിന് ഇപ്പോൾ പ്രാധാന്യന്മേറി വരികയാണ്.

പല ആളുകളും കറ്റാർവാഴ തൈകൾ കൊണ്ടുപോയി നട്ടതിനു ശേഷം നനച്ചു കൊടുക്കുകയും വളം ചെയ്തുകൊടുക്കുകയുംചെയ്യാറുണ്ട്. എങ്കിലും പ്രതീക്ഷിച്ച പോലെ കറ്റാർവാഴ തഴച്ചു വളരുകയോ തൈകൾ നൽകുകയോ ചെയ്തെന്ന് വരില്ല. ഇതിന് വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ചെയ്യേണ്ടത്. വീടുകളിൽ നാളികേരം ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. നമ്മൾ കറികളിൽ തേങ്ങ ഉപയോഗിക്കുമ്പോൾ തേങ്ങ വെള്ളം കുടിക്കുകയോ അല്ലെങ്കിൽ കളയുകയോ ആയിരിക്കും ചെയ്യാറുള്ളത്.

കറ്റാർവാഴയുടെ വളർച്ചയ്ക്ക് ഈ തേങ്ങാവെള്ളം മാത്രം മതി. തേങ്ങ പൊട്ടിച്ച് എടുക്കുന്ന ഈ വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റി 24 മണിക്കൂർ നേരം അടച്ചു വയ്ക്കുക. വെയിലേൽക്കാത്ത സ്ഥലത്ത് വേണം ഇത് അടച്ച് സൂക്ഷിക്കാൻ. 24 മണിക്കൂറിനു ശേഷം ഇത് തുറന്നു നോക്കുമ്പോൾ ഇവയുടെ നിറം മങ്ങിയിട്ടുണ്ടാകും. ഇത് വളരെയധികം ഫലപ്രദമായ ഒരു ഫെർട്ടിലൈസർ ആണ്. ഇത് ആഴ്ചയിൽ മൂന്ന് തവണ കറ്റാർവാഴയുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി. വളരെ പെട്ടെന്ന് കറ്റാർവാഴ തഴച്ചു വളരുകയും തൈകൾ നൽകുകയും ചെയ്യും. ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പാണ്.

Malayalam News Express