October 30, 2020

കഴിഞ്ഞ ദിവസം ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിനെ പറ്റി കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്

കഴിഞ്ഞ ദിവസം ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിനെ പറ്റി കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്, ഇതെല്ലം വായിക്കുമ്പോൾ ഇന്ത്യൻ സൈനികരുടെ ധീരതയെ നിങ്ങൾക്ക് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

മുൻപ് ഇന്ത്യയും ചൈനയും തമ്മിൽ പ്രേശ്നങ്ങൾ ഉണ്ടായപ്പോൾ ചൈന പിൻവാങ്ങുകയും ഇരുവരും അത് പറഞ്ഞു അവസാനിപ്പിക്കുകയും ആയിരുന്നു ഉണ്ടായിരുന്നത്, പിന്നെ എങ്ങനെയാണ് സംഘർഷമുണ്ടായതെന്ന് അറിയാത്ത ആളുകൾക്കായി പറയാം.

ഗാൾവൻ താഴ്‌വരയിലെ പ്രധാന മേഖലകളിൽ ഒന്നായ കീ പോയിൻറ് 11ൽ ചൈന സ്ഥാപിച്ച ടെൻറ്റ് അവർ മാറ്റാൻ തയ്യാറായിരുന്നില്ല, മുൻപുണ്ടായ ചർച്ചകളിൽ സംഘർഷം വേണ്ട എന്ന രീതിയിൽ ചൈന പിൻവാങ്ങുകയും ചെയ്തിരുന്നു, പക്ഷേ കൂടുതൽ ചൈനീസ് പട്ടാളക്കാർ ഇന്ത്യയുടെ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നത് ആണ് ഇന്ത്യൻ സൈനികർക്ക് കാണാൻ സാധിച്ചത്.

എന്നാൽ ഇന്ത്യയുടെ പെട്രോളിങ് സംഘത്തിൽ ആയുധങ്ങൾ അധികം ഒന്നുമില്ലായിരുന്നു, 50 പേരടങ്ങുന്ന ഒരു സംഘം ആയിരുന്നു ഉണ്ടായിരുന്നത്, എന്നിരുന്നാൽ കൂടിയും ഇന്ത്യയുടെ അതിർത്തിയിലേക്ക് നിലയുറപ്പിക്കാൻ ശ്രമിക്കുന്നവരോട് തിരിച്ചു പോകണം എന്നും, ഇവിടെ മുൻപുണ്ടായ സംഭാഷണ ഒത്തുതീർപ്പിൽ നിങ്ങൾ പിൻ വാങ്ങിയതാണെന്നും, അതുകൊണ്ടു ചൈനീസ് സേനയോടു തിരികെ പോകാൻ ഉറപ്പിച്ചു തന്നെ ആവശ്യപ്പെടുകയുണ്ടായി.

ആദ്യം ഒരുപാട് എതിർപ്പുകൾ ചൈന പ്രകടിപ്പിച്ചു എങ്കിലും പിന്നീട് പിരിഞ്ഞുപോകാൻ തന്നെ ചൈന തയ്യാറായി എന്നാണ് വാർത്ത കേട്ടത്, എന്നാൽ കുറച്ചു സമയം കഴിഞ്ഞു തിരിച്ചെത്തിയ ഇന്ത്യൻ പട്ടാളക്കാർ നോക്കിയപ്പോൾ ചൈന അപ്പോഴും അവിടെനിന്ന് നീങ്ങിയിട്ടില്ല എന്ന് മനസ്സിലായി, ഇത് ഇന്ത്യൻ സൈനികരെ പ്രകോപിപ്പിച്ചു ഇതിലൂടെ ഉണ്ടായ ഉന്തും തള്ളും ആണ് സംഘർഷത്തിലേക്ക് വഴിതെളിയിച്ചത്.

ഇതിനെത്തുടർന്ന് സംഘർഷത്തിൽ നമ്മുടെ 20 ധീര ജവാന്മാർ വീരമൃത്യു മരിച്ചിരുന്നു, എന്നാൽ അതിന് പ്രതികാരമെന്നോണം 250 പേർ അടങ്ങുന്ന ചൈനീസ് സംഘത്തിൽ 40ലേറെ ആളുകളെ കൊലപ്പെടുത്തുകയും, അമ്പതിലേറെ ആളുകളെ പരിക്കേൽപ്പിച്ചു കൊണ്ടും അവർ പകരം വീട്ടി, എന്നാൽ ഈ വാർത്തകളിൽ ഇന്ത്യൻ സൈന്യം പറഞ്ഞ ഈ കണക്ക് ചൈന നിഷേധിക്കുന്നില്ല എന്നതാണ് സത്യം, ഇതിലൂടെ ഇത്ര തന്നെ നഷ്ടങ്ങൾ അവർക്ക് വന്നിട്ടുണ്ട് എന്ന് നമുക്ക് ഊഹിക്കാം.

ഇന്ത്യൻ സേന ചൈനയ്ക്ക് മുൻപിൽ ഓച്ഛാനിച്ചു നിൽക്കും എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്, എന്നാൽ യുദ്ധം ആരംഭിച്ചതോടുകൂടി നിർത്തുവാൻ ആയി പലതവണ ചൈനീസ് പട്ടാളം വെള്ള കൊടി ഉയർത്തി, അങ്ങനെ അടങ്ങാത്ത ഇന്ത്യൻ സൈന്യം ഒരുപാട് നേരം വെള്ള കോടി ഉയർത്തിയത് മൂലമാണ് യുദ്ധം തന്നെ അവസാനിപ്പിച്ചത്, അല്ലെങ്കിൽ ഇനിയും ചൈനീസ് പട്ടാളക്കാരുടെ മരണസംഖ്യ കൂടുതൽ ആയേനെ.

ഇത്രയും നാളും ചൈനീസ് കണ്ട ഇന്ത്യൻ സേനയെ ആയിരുന്നില്ല അവർ അവിടെ കണ്ടത് എന്ന് നമുക്ക് ഇതിലൂടെ വ്യക്തമാണ്, ആയതിനാൽ 250 സൈനികർ 50 പേരുടെ മുൻപിൽ പതറിപ്പോയി. അതുകൊണ്ടു മാധ്യമങ്ങളിൽ ഇന്ത്യയുടെ ആധിപത്യം തന്നെയാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. സമാധാനത്തിലൂടെ പറഞ്ഞിട്ടും കേൾക്കാത്ത ചൈനീസ് സൈന്യം സംഘർഷമുണ്ടാക്കാൻ വന്നിട്ട് അവരെ മുട്ട് കുത്തിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ പ്രാർത്ഥന.

Leave a Reply