കാനറാ ബാങ്കിൽ നിന്ന് ലഭിക്കുന്നു 5 ലക്ഷം രൂപ വായ്‌പ്പാ പദ്ധതി 2021 സെപ്തംബർ വരെ അപേക്ഷിക്കാം

ഈ ഒരു മഹാമാരിയുടെ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കാൻ ആയി ആവിഷ്കരിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടോ ജോലിക്ക് പോകാൻ കഴിയാതെയോ ഒരുപാട് ആളുകളാണ് നമ്മുടെ നാട്ടിൽ സാമ്പത്തിക ക്ലേശത അനുഭവിക്കുന്നത്.

ബാങ്കുകൾ വഴി വായ്പ സഹായ പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ കനറാ ബാങ്കിൽ നിന്നും ലഭിക്കാവുന്ന ലോണിനെ പറ്റിയാണ് വീഡിയോയിൽപറയുന്നത്. 5 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കുന്നതാണ്. മൂന്ന് വായ്പ സഹായ പദ്ധതികളിലൂടെയാണ് ഇത്തരത്തിലുള്ള ലോൺ ലഭിക്കുന്നത്. ചികിത്സ ഹെൽത്ത് കെയർ പദ്ധതി, കാനറ ജീവൻരേഖ, കാനറ സുരക്ഷാ പേഴ്സണൽ ലോൺ എന്നിവയാണ് മൂന്ന് പദ്ധതികൾ. ഓരോനിന്നേം കുറിച്ചുള്ള ഡീറ്റെയിൽസ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ രണ്ടെണ്ണം ആരോഗ്യമേഖലയെ മുൻനിർത്തിക്കൊണ്ട് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളാണ്. മൂന്നാമത്തെ കോവിഡ് ബാധിച്ചുണ്ടാകുന്ന ആശുപത്രി ചികിത്സ ചെലവുകളും ഡിസ്ചാർജും ചിലവുകൾക്ക് വേണ്ടിയുള്ള ലോൺ ആണ്. ഇതിലേക്ക് അപേക്ഷ വയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 2021 സെപ്റ്റംബർ 30 ന് മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത്തരത്തിലുള്ള പദ്ധതികൾ തീർച്ചയായും സാധാരണ ജനങ്ങൾക്ക് വളരെയധികം പ്രയോജനകരം തന്നെ ആയിരിക്കും. കൂടുതൽ അറിയാനായി വീഡിയോ കാണുകയും തൊട്ടടുത്തുള്ള

കനറാ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാവുന്നതുമാണ്.

Malayalam News Express