കായ്ച്ച് നിൽക്കുന്ന മരങ്ങൾ വരെ വില കുറവിൽ വാങ്ങാം! ഈ നഴ്സറിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം!

എല്ലാ ആളുകൾക്കും തോട്ടങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനും, ചെടികൾ വളർത്തുന്നതിനും എല്ലാം ഇഷ്ടം ആയിരിക്കും. ഇത്തരം ആളുകൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു വിവരം ആണ് ഇവിടെ പങ്കുവെക്കാനായി പോകുന്നത്. നമ്മുടെ നാട്ടിൽ ഏറ്റവും വിലക്കുറവിൽ തൈകളും, കായ്ച്ച് നിൽക്കുന്ന മരങ്ങളും വരെ വാങ്ങാൻ സാധിക്കുന്ന ഒരു സ്ഥലം പരിചയപ്പെടാം. എൽമ ഗാർഡൻ എന്നാണ് ഈയൊരു നഴ്സറിയുടെ പേര്. ഇത് സ്ഥിതിചെയ്യുന്നത് തൃശ്ശൂർ ജില്ലയിലാണ്. ഇതൊരു ഫാം ഹൗസ് ആണ്.

എല്ലാ ചെടികളുടെയും ചെറുതും വലുതും ആയിട്ടുള്ള പലതരം വെറൈറ്റികൾ ഇവിടെയുണ്ട്. മാത്രമല്ല ഓരോ ചെടികളുടെയും വിവിധയിനം ബ്രീഡ്കളും ഇവിടെ നിന്നും വാങ്ങാൻ സാധിക്കും. ഹോൾസെയിൽ വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതുകൊണ്ടുതന്നെ ഏറെ വിലക്കുറവിൽ ഇവിടെ നിന്ന് തൈകൾ വാങ്ങാൻ സാധിക്കുന്നതാണ്. ചെറിയ വളർത്തുമൃഗങ്ങളും ഇവിടെയുണ്ട്.

ഇതുകൂടാതെ 200 ആളുകൾക്ക് ഏതെങ്കിലും പ്രോഗ്രാം നടത്താനുള്ള രീതിയിലുള്ള സൗകര്യങ്ങളും ഇവിടെ പ്രധാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ അതിരപ്പിള്ളി മുതലായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്ന ആളുകൾക്ക് ഭക്ഷണം കഴിക്കുന്നതിനും, ടോയ്‌ലെറ്റുകൾ ഉപയോഗിക്കുന്നതിനും ഇവിടെ സൗകര്യം നൽകുന്നു. ഇവയൊന്നും ഫീസ് കൂടാതെ തന്നെ നൽകുന്നു എന്നതാണ് ഏറ്റവും വലിയ മേന്മ. ഇവിടെ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നത് വിയറ്റ്നാം പ്ലാവ് തൈകളാണ്. ആറടി ഉയരമുള്ള തൈകൾക്ക് 600 രൂപ നിരക്കിൽ മാത്രമാണ് ഇവിടെ നിന്ന് ഈടാക്കുന്നത്. ഇതുകൂടാതെ നിരവധി വൈവിധ്യങ്ങളാണ് ഈയൊരു ഫാം ഹൗസിൽ ഒരുക്കിയിരിക്കുന്നത്. ഇതിൻറെ വിശേഷങ്ങൾ കൂടുതൽ അറിയാം.

Malayalam News Express