കിസാൻ സമ്മാൻ നിധി 2000 രൂപ ഉടനെത്തും..!! ആനുകൂല്യങ്ങൾ തിരികെ നൽകേണ്ടിവരും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ രാജ്യത്തെ കർഷകർക്ക് സഹായമാകുന്നതിനു വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കിയ പദ്ധതി ആണ് കിസാൻ സമ്മാൻ നിധി പദ്ധതി. ഈ പദ്ധതി പ്രകാരം നിരവധിയായ സാധാരണക്കാരായ ജനങ്ങൾ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. പദ്ധതിയുമായി സംബന്ധിച്ച് നിരവധി വിവാദങ്ങൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അനർഹരായ ആളുകൾ പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് ഉണ്ടായിരുന്നു.

എന്നാൽ ഒരുപാട് ആളുകൾ അനർഹമായി പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. വരുന്ന ആഴ്ച തന്നെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യം പദ്ധതി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ വെളിപ്പെടുത്തൽ. നമ്മുടെ സംസ്ഥാനത്ത് ഏകദേശം 30,000 ആളുകൾ അനർഹമായി പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കുന്നുണ്ട്. അതുപോലെ യുപിയിൽ ഏകദേശം 23 ലക്ഷം പേരാണ് അനർഹമായി പദ്ധതിയുടെ ആനുകൂല്യം സ്വീകരിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്തുകൊണ്ട് പദ്ധതി വഴി അനർഹമായി കൈപ്പറ്റിയിരിക്കുന്ന തുക തിരിച്ചുപിടിക്കുന്നതിന് നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്നു.

മലയാളികൾക്ക് ഉള്ള നോട്ടീസ് കേരള സർക്കാർ നൽകിയിട്ടുണ്ട്. അനർഹമായി കൈപ്പറ്റിയിരിക്കുന്ന തുക തിരികെ നൽകാനാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം വരുംകാലങ്ങളിൽ ഉള്ള ആനുകൂല്യങ്ങളിൽ നിന്ന് ഇത്തരം ആളുകളെ മാറ്റി നിർത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോടികൾ വാങ്ങുകയും വിവിധങ്ങളായ പദ്ധതികളിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തേണ്ട തുക വെട്ടിച്ചും നിരവധി ആളുകളാണ് പണം കൊയ്യുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് എതിരെ നടപടി സ്വീകരിക്കാതെ വെറും തുച്ഛമായ തുക കൈപറ്റിയെന്ന കാരണത്താൽ സാധാരണ ജനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ പിടിച്ചെടുക്കുന്ന അപലപനീയമായ നടപടികളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇത്തരം ജനദ്രോഹ നടപടികൾ ജനങ്ങൾക്ക് ഇപ്പോൾ ശീലമായിരിക്കുന്നു. ആയതിനാൽ കിസാൻ സമ്മാൻ നിധി പദ്ധതി അംഗങ്ങളായിരിക്കുന്ന എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

Malayalam News Express