മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. മിനിസ്ക്രീനിലൂടെ മലയാളികളുടെ സ്വീകരണമുറിയിലേക്ക് കടന്നുവന്ന അശ്വതി ശ്രീകാന്ത് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും സ്വന്തമാക്കിയിരിക്കുകയാണ്. അശ്വതിക്ക് എന്തായാലും നല്ല കാലമാണ്. രണ്ടാമത്തെ കുഞ്ഞു ജനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോളിതാ സംസ്ഥാന ടെലിവിഷൻ അവാർഡ്സിൽ മികച്ച നടിയായും തിരഞ്ഞെടുത്തിരിക്കുന്നു. അശ്വതിക്ക് ഇരട്ടിമധുരമാണിത്. പുരസ്കാര നിറവിൽ ആരാധകർക്ക് നന്ദി പറയുകയാണ് അശ്വതി. ചക്കപ്പഴം എന്ന സീരിയലിലെ മികച്ച പ്രകടനത്തിനാണ് അശ്വതിക്ക് പുരസ്‌കാരം ലഭിച്ചത്.
ഇന്നാണ് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചത് എങ്കിൽ കഴിഞ്ഞ ദിവസമാണ് അശ്വതി രണ്ടാമതും അമ്മയായതിൻ്റെ സന്തോഷം തൻ്റെ ആരാധകരുമായി പങ്കുവെച്ചത്. ഗർഭിണി ആണെന്ന സന്തോഷവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മാത്രമല്ല ബേബിഷവറിൻ്റെയും ഗർഭകാല ആഘോഷങ്ങളുടെയും ഫോട്ടോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അശ്വതിയുടെ യൂട്യൂബ് ചാനലിൽ ഭർത്താവിനും മൂത്ത മകൾ പത്മജയും ഒപ്പമുള്ള വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. വളരെ സന്തോഷത്തോടെയാണ് താരം തന്റെ ഗർഭകാലം ആഘോഷിച്ചത്.
ഇന്നലെ താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ വെച്ചാണ് താരം തന്റെ പൊന്നോമനയ്ക്ക് ജന്മം നൽകിയത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന, തൻറെ ജീവിതത്തിലെ ധന്യമുഹൂർത്തം താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. പോസ്റ്റിൽ താരം കുറിക്കുന്നത് ഇങ്ങനെ.“അതെ, അവൾ എത്തി അമ്മയും കുഞ്ഞിനും സുഖം, അച്ഛനും ചേച്ചി പെണ്ണിനും വലിയ സന്തോഷം പ്രാർത്ഥിച്ചവർക്കും സ്നേഹിച്ചവർക്കും ഒരുപാട് നന്ദി.” ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ അശ്വതിയുടെ പോസ്റ്റ് ഏറ്റെടുത്തത്.
കുഞ്ഞിൻറെ വിരൽ പിടിച്ചുകൊണ്ടുള്ള ചിത്രവും പോസ്റ്റിനോടൊപ്പം താരം ഷെയർ ചെയ്യുകയുണ്ടായി. മിനി സ്ക്രീൻ രംഗത്തുള്ള പല താരങ്ങളും അശ്വതിക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ചെറിയൊരു കാലയളവ് കൊണ്ട് തന്നെ ധാരാളം പ്രേക്ഷകരെ ഉണ്ടാക്കിയ അശ്വതി സോഷ്യൽമീഡിയയിലും സജീവം ആണ്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആകാറുണ്ട്. ഏറ്റവും ഒടുവിൽ വിവാഹവാർഷികം ആഘോഷിച്ചിൻ്റേ ഫോട്ടോകളും വളരെയധികം പ്രേക്ഷകശ്രദ്ധ നേടി.
ഒരു നായിക എന്നതുപോലെ തന്നെ കുടുംബജീവിതത്തിനും താരം വളരെയധികം പ്രാധാന്യം നൽകാറുണ്ട്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും എല്ലാം കുടുംബത്തിലെ സന്തോഷങ്ങളും രസകരമായ അനുഭവങ്ങളും പങ്കു വയ്ക്കുന്നവയാണ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലും കോമഡി സൂപ്പർ നൈറ്റ് ഷോയിലും തനതായ ശൈലിയിൽ അവതാരികയായി തിളങ്ങി നിന്നിരുന്ന അശ്വതി ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിലെ ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായി വിസ്മയം തീർക്കുകയാണ്. ഈ ഒരു പ്രകടനത്തിനു സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചതും അശ്വതിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന സമയത്ത് താരം ഒരു എഴുത്തുകാരിയും കൂടിയാണ് എന്നുള്ളതാണ് കൗതുകം.
