കുട്ടികൾക്കായി എസ്ബിഐയുടെ രണ്ടു പുതിയ പദ്ധതികൾ..!! വിശദമായി അറിയാം..!!

പ്രമുഖ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്കായി സേവിങ്സ് അക്കൗണ്ട്, കറണ്ട് അക്കൗണ്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള അക്കൗണ്ടുകൾ നൽകുന്നുണ്ട്. നിക്ഷേപം നടത്താനും ഇവയിൽനിന്ന് പലിശ സ്വീകരിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. നമ്മൾ ബാങ്കുകളിൽ പണം സൂക്ഷിച്ചാൽ നമുക്ക് ആവശ്യമുള്ള സമയത്ത് ബാങ്കുകളിൽ നിന്ന് നേരിട്ടോ ചെക്കുകൾ വഴിയോ ഡെബിറ്റ് കാർഡുകൾ വഴിയോ പണം പിൻവലിക്കാവുന്നതാണ്.

എന്നാൽ നമ്മുടെ രാജ്യത്ത് കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറക്കുന്നതിനും ഇത് നിക്ഷേപങ്ങൾ നടത്തുന്നതിനും പരിധിയുണ്ട്. ഇതിനൊരു മാറ്റം കൊണ്ടുവരുന്നതിനു വേണ്ടി നമ്മുടെ രാജ്യത്തെ കുട്ടികൾക്കായി രണ്ട് തരത്തിലുള്ള സേവിങ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനുള്ള അവസരം നൽകുകയാണ് എസ് ബി ഐ. “പെഹലാ കഥം”, “പെഹലി ഉടാൻ” എന്നീ രണ്ട് പേരുകളിലാണ് സേവിങ്സ് അക്കൗണ്ടുകൾ ഉള്ളത്. ആദ്യത്തെ രീതിയിൽ 18 വയസ്സിനു താഴെയുള്ള ഏതു കുട്ടികളുടെ പേരിലും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

നിക്ഷേപങ്ങളുടെ പരിധി 10 ലക്ഷം രൂപയാണ്. അക്കൗണ്ട് ഉടമകൾക്ക് കുട്ടികളുടെ ഫോട്ടോ പതിച്ച ഡെബിറ്റ് കാർഡുകൾ നൽകുന്നതാണ്. ഡെബിറ്റ് കാർഡുകൾ വഴി എടിഎമ്മുകളിൽ നിന്ന് ഒരു ദിവസത്തിൽ പിൻവലിക്കാവുന്ന തുക പരമാവധി 5000 രൂപയാണ്. 2000 രൂപ വരെയുള്ള ഓൺലൈൻ ഇടപാടുകൾ ആണ് ഈ അക്കൗണ്ട് ഉപയോഗിച്ച് നടത്താൻ സാധിക്കുക. അതുപോലെതന്നെ രണ്ടാമത്തെ പദ്ധതി അനുസരിച്ച് 10 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആണ് ഈ സേവിങ്സ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. മറ്റു സേവനങ്ങൾ എല്ലാം ആദ്യത്തെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുന്നതു പോലെ തന്നെ ഇവിടെയും ലഭിക്കും. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് സമ്പാദ്യശീലം വളർത്തുന്നതിന് അവസരമൊരുക്കുകയാണ് ഇതുവഴി എസ് ബി ഐ ചെയ്യുന്നത്. ആയതിനാൽ എല്ലാ ആളുകളും ഇക്കാര്യം അറിഞ്ഞിരിക്കുക.

Malayalam News Express