ദിവസത്തിൽ ഒരു തവണ എങ്കിലും കുളിക്കുന്നവർ ആണല്ലേ നമ്മളിൽ ഭൂരി ഭാഗവും. ദിവസത്തിൽ രണ്ടോ മൂന്നോ തവണ കുളിക്കുന്നവരും ഉണ്ട്. കുളിക്കാതെ ഇരുന്നാൽ ആ ദിവസം തന്നെ പോക്കാണ്. ജോലിക്ക് പോകാൻ ആണെങ്കിലും പഠിക്കാൻ പോകാൻ ആണെങ്കിലും കുളി കഴിഞ്ഞു പോയാലേ ഒരു ഉന്മേഷം ലഭിക്കുകയുള്ളൂ. ചില ആളുകൾ ചൂടുവെള്ളത്തിലും മറ്റു ചില ആളുകൾ പച്ചവെള്ളത്തിലുമാണ് കുളിക്കാറുള്ളത്. ചിലർ രണ്ടും മിക്സ് ചെയ്ത് കുളിക്കാറുമുണ്ട്.
കുളിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. നമ്മുടെ ശരീരത്തിലെ അഴുക്കുകളെ കളഞ്ഞ് ശുചിയാക്കുന്നു. പച്ചവെള്ളത്തിൽ കുളിക്കുമ്പോൾ നമ്മുടെ തൊലി പുറമെയുള്ള നാഡി സ്റ്റിബുലൈറ്റ് ചെയ്ത് നമുക്ക് ഉന്മേഷം ലഭിക്കുന്നു. മാനസിക സമ്മർദ്ദത്തിൽ ഏർപ്പെടുന്ന സമയത്ത് കുളിക്കുന്നത് നമുക്ക് മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
നാം കുളിക്കുമ്പോൾ എന്താണ് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത്? നമ്മുടെ ശരീരത്തിലെ തൊലി സെബം എന്ന് പറയുന്ന എണ്ണമയം പോലെയുള്ള ഒരു ദ്രാവകം പുറപ്പെടുവിക്കുന്നുണ്ട്. ഈ ദ്രാവകത്തിൽ പുറത്തുനിന്നുള്ള പൊടിപടലങ്ങളും മറ്റു ബാക്ടീരിയകളും പറ്റിപ്പിടിച്ചിരിക്കുന്നു. ഇത് കുളിക്കുമ്പോൾ നീക്കം ചെയ്യപ്പെടുന്നു.
ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആണോ പച്ചവെള്ളത്തിൽ കുളിക്കുന്നതാണോ നല്ലത് എന്ന സംശയം ഏവർക്കും ഉണ്ട്. നമ്മുടെ റൂം ടെംപറെചറിൽ ഉള്ള വെള്ളം കൊണ്ട് കുളിക്കുന്നതാണ് നല്ലത്. അതായത് തണുത്ത സാദാരണ വെള്ളം. പിന്നെയുള്ള കാര്യം എത്ര നേരമാണ് കുളിക്കേണ്ടത് എന്നതാണ്. ചിലർ കുളിക്കുന്നതിനു ഒരുപാട് സമയം എടുക്കും. ചിലർക്ക് വളരെ കുറച്ചു സമയം മതി. പരമാവധി 10 മിനുട്ട് നേരം കൊണ്ട് നമുക്കു കുളിക്കാം. കൂടുതൽ സമയം കുളിക്കുന്നത് നമ്മുടെ തൊലിക്ക് നല്ലതല്ല.
പിന്നെയുള്ള സംശയം ഏത് തരത്തിലുള്ള സോപ് ആണ് ഉപയോഗിക്കുക എന്നതാണ്. മിൽക്ക് കൺടെന്റോ ഗ്ലീസറിൻ കൺടെന്റോ ഉള്ള സോപ്പ് ഉപറ്റഗിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആണ് നമ്മുടെ ശരീരത്തിൽ ചകിരിയും മറ്റും ഉപയോഗിച്ച് ഉരക്കുന്നത്. ഇത് ചെയ്യുന്നതും നല്ലതല്ല. ഇത് ശരീരത്തിൽ ബാക്റ്റീരിയയുടെ പ്രോബ്ലം ഉണ്ടാക്കുന്നു. കുളി കഴിയുമ്പോൾ ശരീരത്തിലെ സോപ്പ് മുഴുവൻ കളഞ്ഞിട്ടുണ്ടെന്നു ഉറപ്പു വരുത്തുക. അത് പോലെ തന്നെ തോർത്താൻ ഉപയോഗിക്കുന്ന ടവ്വൽ ക്വാളിറ്റി ഉള്ളതായിരിക്കണം. അത് പോലെ വളരെ പഴകിയ തോർത്ത് ഉപയോഗിക്കരുത്. ഇതെല്ലാം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ Dr Rajesh Kumar എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
