കൃഷിയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം..!! ഇനി ഏത് കൃഷിയും അനായാസം ചെയ്യാം..!! ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..!!

കൃഷി ഇഷ്ടപ്പെടുന്ന ഒട്ടനവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. സ്വന്തമായി കൃഷി ചെയ്തു വളർന്നുവരുന്ന ചെടിയിൽ നിന്ന് പ്രതീക്ഷിച്ച ഫലം ഉണ്ടാകുമ്പോൾ വരുന്ന സന്തോഷത്തിന് അതിരുകൾ ഉണ്ടാകില്ല. നമ്മൾ പല തരത്തിലുള്ള കൃഷി രീതികൾ കണ്ടിട്ടുണ്ടാകും. സാധാരണയായി പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും തന്നെ കൂടാതെ ആർക്കുവേണമെങ്കിലും കൃഷി ചെയ്യാൻ സാധിക്കും. ഏതുതരത്തിലുള്ള ചെടിയും നമുക്ക് നടാം.

വെള്ളം ഒഴിച്ച് കൊടുത്താൽ ഒട്ടുമിക്ക ചെടികളും വളരുന്നതാണ്. എന്നാൽ ഒരു കൃഷി എന്ന രീതിയിൽ ഇതിനെ സമീപിക്കുകയാണെങ്കിൽ കുറച്ചുകൂടി കാര്യക്ഷമമായ രീതിയിൽ വേണം കാര്യങ്ങൾ ചെയ്യാൻ. വിത്ത് ഒരുക്കുന്ന സമയം മുതൽ നനയ്ക്കുന്നതുവരെ കൃത്യമായ തയ്യാറെടുപ്പുകളോടെ കൂടെ മാത്രമേ ചെയ്യാവൂ.

നമ്മൾ പലയിടങ്ങളിലും പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതികൾ കണ്ടിട്ടുണ്ടാകും. ഇത് എങ്ങനെയാണെന്ന് പരിചയപ്പെടാം. ആദ്യം തന്നെ ഇതിനായുള്ള വിത്ത് മുളപ്പിക്കണം. ഇതിനായി ഒരു പാത്രത്തിൽ നടാൻ ഉദ്ദേശിക്കുന്ന ചെടിയുടെ വിത്ത് നേർപ്പിച്ച് എടുത്ത സുഡോമോണസ് ലായനിയിൽ നാലു മണിക്കൂറിലധികം നേരം ഇട്ടുവയ്ക്കുക.

അതിനുശേഷം മുളപ്പിച്ച് എടുക്കുന്നതിന് നടാം. ഇനി മണ്ണ് ഒരുക്കേണ്ടതാണ്. മണ്ണ് നല്ല രീതിയിൽ കിളച്ച് മറക്കണം. കാരണം ഷീറ്റ് വിരിക്കുമ്പോൾ പിന്നീട് മണ്ണിളക്കാൻ സാധിക്കില്ല. മണ്ണിന്റെ അസിഡിറ്റി നീക്കുന്നതിന് ഡോളമൈറ്റ് ഉപയോഗിക്കാം.

അടിവളമായി വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. അടിവളം ചേർത്തശേഷം മണ്ണ് ഉരുണ്ട രൂപത്തിൽ വേണം ഒരുക്കി ഇടാൻ. മൂന്ന് ദിവസത്തിനുശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിക്കാവുന്നതാണ്. ഒട്ടും ഗ്യാപ്പ് വരാത്ത രീതിയിൽ അടുപ്പിച്ചു വേണം വിരിക്കാൻ. കൂടാതെ ഇത് മണ്ണും കട്ടകളും ഇട്ടു ഉറപ്പിക്കാവുന്നതാണ്.

ഇനി ചെറിയ തുളകൾ ഉണ്ടാക്കി തൈ ഇതിൽ ഇറക്കി കൊടുക്കാവുന്നതാണ്. തൈയ്ക്ക് താങ്ങു കൊടുക്കുന്നത് വളരെ നല്ലതാണ്. ഈർക്കിലി പോലുള്ളവ ഇതിന് ഉപയോഗിക്കാം. തൈ നട്ടശേഷം ഇതിനു അടുത്തായി ഹോളുകൾ കൊടുക്കുക.

ഇതിൽ കുപ്പിയുടെ അടി ഭാഗം മുറിച്ചുമാറ്റി, അടപ്പിൽ ചെറിയ തുളയിട്ട് കമഴ്ത്തിവെച്ചാൽ ഡ്രോപ്പ് രീതിയിൽ ആവശ്യത്തിന് ജലസേചനം നൽകുന്നതിനും വളം നൽകുന്നതിനും ഇതുവഴി സാധിക്കും. ഇങ്ങനെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ വളരെ ഫലപ്രദമായ കൃഷിരീതി നിങ്ങൾക്കും തയ്യാറാക്കി എടുക്കാം.

Malayalam News Express